മനുഷ്യന് എങ്ങനെയാണ് ഇത്രയും ക്രൂരനാവാൻ കഴിയുക?’

പല സംഭവങ്ങൾക്കിടയിലും ഉയർന്നുവരുന്ന സങ്കടങ്ങളോ നെടുവീർപ്പോ ആകുലതയോ ആണ് പലപ്പോഴും ഈ ചോദ്യമായി ഉയർന്നുവരാറുള്ളത്. എന്നാൽ ഇന്നിവിടെ ആ ചോദ്യങ്ങൾക്ക് അൽപം മാറ്റം വരുത്തി പ്രസ്‌താവന രൂപത്തിൽ ആക്കേണ്ടിയിരിക്കുന്നു

‘മനുഷ്യന് മാത്രമാണ് ഇത്രയും ക്രൂരനാവാൻ കഴിയുക”

പറഞ്ഞുവരുന്നത് നമുക്ക് മധുരം പകരാനായി നിർമ്മിക്കപ്പെടുന്ന പഞ്ചസാര ഫാക്ടറിയിലെയും കരിമ്പ് പാടങ്ങളിലെയും തൊഴിലാളികളുടെ കണ്ണീരിൻ്റെ കഥയാണ്. കഥ എന്നല്ല പറയേണ്ടത്. പക്ഷേ കഥയിൽ പോലും വിശ്വസിക്കാൻ കഴിയാത്ത സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഈ യഥാർത്ഥ്യത്തെ കഥ എന്നു പറഞ്ഞില്ലെങ്കിൽ വിശ്വസിച്ചില്ലെന്ന് വരാം.

‘മുപ്പത്തി ഒൻപത് മില്യൺ ടൺ’ എന്ന റെക്കോർഡ് നേട്ടവുമായി ബ്രസീലിനെ പഞ്ചസാര ഉത്പാദനത്തിൽ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനം നേടുമ്പോൾ മഹാരാഷ്ട്രയിലെ കരിമ്പു പാടങ്ങളെ വിസ്‌മരിക്കാൻ കഴിയുന്നതല്ല. അതേ കരിമ്പ് പാടങ്ങളിലേക്ക് ലോകത്തിലേതന്നെ ഏറ്റവും വലിയ തൊഴിലാളി കുടിയേറ്റം നടക്കുന്ന കാലമാണ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ തുടർന്നുള്ള 6-7 മാസങ്ങളാണ് അവിടം കരിമ്പ് വിളഞ്ഞു പാകമായി വിളവെടുക്കുന്ന കാലമാണ്.

കരിമ്പ് കൃഷിയിൽ സംസ്ഥാനത്ത് മുന്നിൽ നിൽക്കുന്ന ബീഡ് ജില്ലയിലെ സ്ത്രീ തൊഴിലാളികളിൽ ഒരു ലക്ഷത്തി ലധികം പേർക്ക് ഗർഭപാത്രംഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു സീസണിൽ കരിമ്പ് വെട്ടിയെത്തിക്കുന്നതിന് ലക്ഷത്തിലധികം തൊഴിലാളികളെയാണ് പഞ്ചസാര ഫാക്ടറികൾക്ക് ആവശ്യം അതിനുവേണ്ടി ഫാക്ടറികൾ നിയമിക്കുന്ന ഏജന്റുമാർ മഹാരാഷ്ട്രയിലെ തന്നെ കൂടുതൽ വരൾച്ച നേരിട്ടതും കൃഷി ചെയ്യാൻ കഴിയാതെ പോയതും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്നതുമായ ഗ്രാമങ്ങളി ലേക്ക് കടന്നു ചെല്ലുന്നു. തുടർന്ന് അസുഖം വന്ന് ജോലി ചെയ്യാൻ കഴിയാത്തവരെയും വളരെ പ്രായം ചെന്ന വരെയും ഒഴികെ ബാക്കിയുള്ള എല്ലാവരെയും മോത്തമായി കരിമ്പ് പാടങ്ങളിലേക്ക് വിലപറഞ് കയറ്റി അയക്കുന്നു

കരിമ്പ് വിളവെടുപ്പിൻ്റെ ആറുമാസക്കാലം തങ്ങൾക്ക് ജീവിക്കാൻ അത്യാവശ്യമായ സാധനങ്ങളുമായി അവർ കാളവണ്ടിയിലും മറ്റും യാത്ര തിരിക്കുന്നു.സാമ്പത്തികമോ വിദ്യാഭ്യാസമോ തുടങ്ങിയ മേഖല യിലേക്ക് യാതൊരുവിധ പ്രവേശനവും ഇല്ലാത്ത പാടങ്ങളിൽ നിന്ന് പാടങ്ങളിലേക്ക് കഠിനാധ്വാനവും പൊടിവെയിലും മാത്രം ബാക്കിയാക്കി യാത്ര ചെയ്യുന്ന ഇത്തരം  പത്തു ലക്ഷത്തിലധികം മനുഷ്യർ ഇങ്ങനെ വർഷം തോറും സ്വന്തം നാടുവിട്ട് വർഷത്തിൻ്റെ പകുതിയോളം കരിമ്പ് പാടത്തിലേക്ക് ജീവിതം. പറിച്ചു നടുന്നു

മൂലധന ശക്തികളുടെ ക്രൂരത തുടങ്ങുന്നത് ഇനിയാണ്. ആർത്തവ സമയങ്ങളിൽ സ്ത്രീകളുടെ ഈ രോഗ്യം കുറയും എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. അതുകൊണ്ട് ആ പ്രശ്‌നം എന്നെന്നേക്കുമായി നിർത്താൻ എജൻ്റ്മാർ കണ്ടെത്തിയ വഴിയാണ് ഓപ്പറേഷൻ മുഖേന ഗർഭ പാത്രം നീക്കം ചെയ്യുക എന്നത്

ക്രമം തെറ്റിയ ആർത്തവവും വലിയ രീതിയിലുള്ള രക്തസ്രാവവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയുമായി പരിസരത്തെ ഏത്ഡോക്ടറെ സമീപിച്ചാലും അവരുടെ പക്കൽ ഒരു ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ ഗർഭാശയം നീക്കം ചെയ്യുക. വളരെ നിസാരമായി പെൺ തൊഴിലാളികളുടെ ഗർഭപാത്രം എടുത്ത് കളയുക കരിമ്പ് കൃഷിയിൽ സംസ്ഥാനത്ത് മുന്നിൽ നിൽക്കുന്ന ബീഡ് ജില്ലയിലെ സ്ത്രീതൊഴിലാളികളിൽ ഒരു ലക്ഷം ത്തിലധികം പേർക്ക് ഗർഭപാത്രം ഇല്ലന്ന്കണ്ടെത്തിയിട്ടുണ്ട്

പബ്ലിക് ഹെൽത്ത് ഡിപ്പാർട്‌മെൻ്റ് നൽകിയ 2019- ൽ  രേഖപ്പെടുത്തിയ  കണക്ക് പ്രകാരം മാത്രം ബീഡ് ജില്ലയിൽ മാത്രം പതിനാ ലായിരം സ്ത്രീതൊഴിലാളികൾ ഗർഭാശയ ശാസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്.

ജോലിക്കിടയിൽ അപ്രതീക്ഷിതമായി വരുന്ന ആർത്തവത്തിൽ മുതലാളിമാരെ ഭയന്ന് കാലിലൂടെ ചോര യൊലിപ്പിച്ച് ജോലി ചെയ്‌തവർ ഒരുപാടാണ്. കഠിനമായ വേദന ഉള്ളപ്പോൾ പോലും ഒഴിവ് അനുവദിക്കാതെ പാടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ഇവർക്ക് സാമ്പത്തികമായ മറ്റ് നിവൃത്തികൾ ഇല്ലാതെ എജൻമാരുടെ ക്രൂരതകൾക്ക് സമ്മതം മൂളേണ്ടി വരികയും ചെയ്യുന്നു.

ഇതിനെ തുടർന്നുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കാൾ കൂടുതലാണ് അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഒറപ്പറേഷന് ചിലവ് വരുന്ന തുക ഒന്നോ രണ്ടോ സീസൺ മുഴുവൻ ജോലി ചെയ്‌താൽ കിട്ടുന്ന തുകയുടെ അത്രത്തോളം തന്നെ വരും. അതുകൊണ്ടുതന്നെ ആ തൊഴിലാളിയും കുടുംബവും കരാറുകാരനോട് കടപ്പെട്ടിരിക്കുകയും അയാൾക്ക് വേണ്ടി അടിമപ്പണി ചെയ്യുകയും ചെയ്യും തൊഴിലാളികളുടെ ദൗർബല്യത്തെ ക്രൂരമായി മുതലെടുക്കാൻ മനുഷ്യനല്ലാതെ മ റ്റാർക്കാണ് കഴിയുക