കനൽ ചിലമ്പണിഞ്ഞ കോമരം

പടിഞ്ഞാറെ ചക്രവാളത്തിൽ സൂര്യൻ മെല്ലെ തിരി താഴ്ത്തി… സന്ധ്യ അവളുടെ ചാരുതയോടെ ഗ്രാമത്തിന്റെ നിറങ്ങൾക്ക് ദൃശ്യ മിഴവേകി…. അസുരവാദ്യത്തിന്റെ മേളക്കൊഴുപ്പ് ആ കോവിലിന്റെ പരിസര പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു… ശ്രീകോവിലിന്റെ നടകൾ മണി നാദത്തോടെ മെല്ലെ തട്ടകവാസികളുടെ മുൻപിൽ തുറന്നു……