കണ്ണൂരിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

കണ്ണൂർ: കണ്ണൂർ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ജില്ലയിലെഎല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണഅതോറിറ്റി ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുംപുറപ്പെടുവിച്ചിട്ടുണ്ട്.

പ്രൊഫഷണൽകോളേജുകൾഉൾപ്പെടെഎല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽസർവകലാശാലകൾ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ,അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്ന്അധികൃതർഅറിയിച്ചു.റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

അങ്കണവാടികൾ,മദ്രസകൾ,മറ്റ്മതവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലയിലും തീരദേശപ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണഅതോറിറ്റിനിർദേശിച്ചു.മഴശക്തമാകാൻസാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും,ദുരന്തസാധ്യതയുള്ളപ്രദേശങ്ങളിൽതാമസിക്കുന്നവർ അധികൃതരുടെനിർദേശങ്ങൾകർശനമായിപാലിക്കണമെന്നുംമുന്നറിയിപ്പിൽ പറയുന്നു.

ജില്ലയിൽ നിലവിൽവലിയ ദുരന്തങ്ങളൊന്നുംറിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കാലാവസ്ഥാ സാഹചര്യം വിലയിരുത്തിതുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.