സായാഹ്നത്തിന്റെ തുടക്കം. പ്രത്യേകതകളുള്ള വിജനമായ കടപ്പുറം. ഏതോ വിമൻസ് കോളേജിൽ നിന്നുള്ള പത്തുപന്ത്രണ്ടു പെൺകുട്ടികളുടെ ഒരു സംഘം. കൂട്ടത്തിൽ ഒരു പെൺകുട്ടി…..അവൾ കടപ്പുറത്ത് ഓടി നടക്കുന്ന ഞണ്ടുകളെ ഓടിപ്പിടിക്കാൻ ശ്രമിക്കുന്നു. മരത്തിലുള്ള അരയടിയോളം നീളം വരുന്ന ഒരു പ്രതിമ തിരകളിൽ ഇളകിയാടുന്നു…