ഇനി ചെണ്ടമേളങ്ങളിൽ തെയ്യങ്ങൾ ഉറഞ്ഞാടുന്ന രാപ്പകലുകൾ…

കാവിന്റെ വാതിലുകൾ തുറന്ന് വാളും ചിലമ്പും പുറത്തേക്കെഴുന്നള്ളുകയായി. സന്ധ്യമയക്കങ്ങളെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങളാൽ ഉണർത്തുന്നതിനും കുരുത്തോല മണക്കുന്ന കാവുകളിൽ എണ്ണത്തിരി നിറഞ്ഞു കത്തുന്ന രാപ്പകലുകൾക്കുംവടക്കേ മലബാർ സാക്ഷിയാവുകയാണ്.സാധാരണക്കാരന്റെ ദൈവക്കരുവിലേക്കുള്ള പരകായ പ്രവേശത്തിന്റെ കഥകളാൽ ഓരോ തെയ്യപ്പറമ്പുകളും നിറഞ് നിൽക്കും. വെളിച്ചത്തിന്റെ കൈപിടിച്ച് ഗുളികനും,ഘണ്ഡകര്ണ്ണനും,…