എല്ലാ മനുഷ്യരുടെയും ഉള്ളിലുമുണ്ട്, ഓരോ തരം കഴിവുകൾ. അത് ഊതിക്കാച്ചിയെടുക്കു മ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുക. ചരിത്രത്തിൽ പ്രതിഭകൾ സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്. ആർ ട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുതിയ കാലത്ത് നിരവധി സാധ്യതകളുടെ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. അവിടെയാണ് കലയും സംഗീതവും നൃത്തവും പഠിപ്പിക്കാൻ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രണ്ടു പേരെത്തുന്നത്. കോഴിക്കോട് ഒളവണ്ണ സ്വദേ ശികളായ അമൃതയും സനലും, കോഴിക്കോട് മാങ്കാവിൽ അവർ തുടക്കമിട്ട കലകളുടെ വിദ്യാലയത്തിലൂടെ കഴിഞ്ഞ ഒൻപത് മാസത്തിനിടെ കടന്നുപോയത് നൂറുകണക്കിന് പ്രതിഭകൾ. കഴിവുകൾ തിരിച്ച റിഞ്ഞുകൊണ്ട് ഇവിടത്തെ അധ്യാപകർ പരിശീലിപ്പിച്ചവർ മത്സരങ്ങളിൽ തിളങ്ങുമ്പോൾ, മാങ്കാവ് ജംഗ്ഷനിലെ ഫാത്തിമ ആർക്കേഡിൽ അഭിമാനത്തോടെ തലയുയർത്തിനിൽക്കുകയാണ് രാഗാമൃതം സ്‌കൂൾ ഓഫ് ആർട്‌സ്.

സംഗീതമോ നൃത്തമോ ചിത്രകലയോ പഠിക്കാൻ എളുപ്പത്തിൽ കയറിവരാനുള്ള ഒരിടമല്ല, രാഗാമൃതം സ്‌കൂൾ ഓഫ് ആർട്‌സ്. രക്ഷിതാക്കളുടെ സമ്മർദ്ദ ത്താൽ പഠിക്കാൻ വരുന്നവർക്ക് ഇവിടെ പ്രവേശനമില്ല. നിങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ മക്കൾ, ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ..ആർക്കുമാവട്ടെ, ഉള്ളിൽ പഠിക്കാനുള്ള ആഗ്രഹമുണ്ടെങ്കിൽ സന്തോഷത്തോടെ ഇവിടേക്ക് കയറിവരാം. അമൃത സനലിന്റെ നേതൃത്വത്തി ലുള്ള പരിചയ സമ്പന്നരായ അധ്യാപകർ രാകിമിനുക്കി പത്തരമാറ്റാക്കി തിരികെ തരും കലയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിഹായസ്സി ലേക്ക് പറന്നുയരാൻ ഇവിടെനിന്ന് കിട്ടുന്ന പരിശീലനം ധാരാളം. പഠിച്ചിറങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നതും അതുതന്നെയാണ്.
മൂന്നാംക്ലാസ് മുതൽ സംഗീതം പഠിക്കാൻ തുടങ്ങിയതാണ് അമൃത. ചെമ്പൈ സംഗീത കോളജിൽനിന്നും ഗാനപ്രവീൺ കഴിഞ്ഞ ശിവാനന്ദൻ മാഷായിരുന്നു ആദ്യ ഗുരു . പ്ലസ്‌ടു കഴിഞ്ഞപ്പോഴാണ് പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിൽ ചേരുന്നത്. അവിടെ പാലക്കാട് സ്വാമിനാഥൻ്റെയും സ്റ്റാർ സിംഗറിൽ ബാക്ക് ഗ്രൗണ്ട് ഓർക്കസ്ട്ര വായിച്ചിരുന്ന ജോബിയുടെയും ശിഷ്യ, തുടർപഠനം സ്വാതി തിരുനാൾ കോളേജിൽ. പ്രശസ്ത വയലിനിസ്റ്റായ വിശ്വനാഥനും അമൃതയെ വയലിൻ പഠിപ്പിച്ചിട്ടുണ്ട്. വയലിനും പാട്ടും ഹൃദിസ്ഥമായതോടെയാണ് അധ്യാപനത്തിലേക്ക് കടന്നത്. പാറോപ്പടി സിൽവർ ഹിൽസിൽ നാലുവർഷം വയലിൻ അധ്യാപികയായിരുന്നു. പിന്നീട് കുറച്ചുകാലം കോഴി ക്കോട് അപെക്‌സ് ഇൻ്റർനാഷണൽ സ്‌കൂളിൽ സം ഗീത അധ്യാപിക. കൊയിലാണ്ടി കഥകളി മ്യൂസിക് വി ദ്യാലയത്തിലും ഹരിപ്പാട് കെ.പി.എൻ.പിള്ളയുടെ ഭവാനി മ്യൂസിക് കോളേജിലും അധ്യാപികയായി സേവനമനുഷ്‌ഠിച്ചു.
പത്തുവർഷത്തെ അധ്യാപന പരിചയമുണ്ടായിട്ടും എന്തുകൊണ്ട് ഒരു സംഗീതവിദ്യാലയം തുടങ്ങിക്കൂടാ എന്ന് അമൃതയോട് ചോദിച്ചത് ഭർത്താവ് സനലാണ്. അപ്പോഴാണ് അമൃതയും അത്തരമൊരു സാധ്യതയെക്കുറിച്ച് ആലോചിച്ചത്. കഴിവുള്ളവരെ, പ്രത്യേകി ച്ച് കുട്ടികളെ പരിശീലിപ്പിച്ചെടുക്കാൻ ഒരു സ്‌കൂൾ. അതായിരുന്നു ലക്ഷ്യം. ടെക്നിക്കൽ രംഗത്തുള്ള ഭർത്താവ് സനൽ ജോലി രാജിവെച്ചുകൊണ്ട് അമൃത യ്ക്കൊപ്പം ചേർന്നതോടെ 2024 ഒക്ടോബറിലെ വിജ യദശമി ദിനത്തിൽ ഇരുവരുടെയും സ്വപ്‌നത്തിന് സാഫല്യമായി. രാഗാമൃതം സ്‌കൂൾ ഓഫ് ആർട്‌സ് യാഥാർത്ഥ്യമായത് അങ്ങനെയാണ്.
പാട്ട്, വയലിൻ, ഡ്രോയിംഗ്, ഡാൻസ്, ലൈറ്റ് മ്യൂസിക്, ഫോക് മ്യൂസിക്, പാട്രിയോടിക്ക് ദേശഭക്തിഗാനങ്ങൾ എന്നിവയ്ക്ക് പുറമെ, കർണാടികിന്റെ പ്രത്യേക ക്ലാസും രാഗാമൃതത്തിലുണ്ട്. സെലക്ടീവായവർക്ക് മാത്രമാണ് പ്രവേശനം. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ട്, രാഗാമൃതത്തിൻറെ സാ രഥിയായ അമൃതയ്ക്ക്.
“ഒട്ടും താൽപ്പര്യമില്ലാത്തവരെ പരിശീലിപ്പിച്ചിട്ട് കാര്യമില്ല. ഉള്ളിൽ അൽപ്പമെങ്കിലും സംഗീതമുണ്ടെങ്കിലേ പാട്ടിന്റെ കാര്യത്തിൽ വർക്കാട്ട് ആവുകയുള്ളു. പാരന്റ്സിന്റെ നിർബന്ധത്താൽ ആരും ഇവിടേക്ക് കുട്ടികളെ കൊണ്ടുവരേണ്ടതില്ല.”
അമ്യതയ്ക്കൊപ്പം പ്രവർത്തിക്കുന്ന സനലിനും രാഗാമ്യതത്തിലെ പഠനത്തെക്കുറിച്ച് കൃത്യമായ കാഴ്‌ചപ്പാടുണ്ട്.
“കുട്ടികളെ രാഗാമൃതത്തിലേക്ക് കൊണ്ടുവന്നാൽ അവരുടെയുള്ളിലെ കഴിവ് മനസിലാക്കി ഞങ്ങൾ ഡെമോ ക്ലാസ് നൽകും. വളരെ ചെറിയ ക്ലാസിലെ കുട്ടിയാണെങ്കിൽ ഒരു മാസത്തെ ട്രെയിനിംഗ് നൽകിയ ശേഷം പറ്റുമെന്ന് തോന്നുന്നവർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ. ഓൺലൈനും ഓഫ്‌ലൈനും ക്ലാസുകളുണ്ട്. ഇൻഡിവിജ്വൽ ക്ലാസുകളാണ് ഇവിടെ നൽകുന്നത്. എല്ലാവർക്കും വൺ ബൈ വൺ ടീച്ചേഴ്‌സായിരിക്കും. ഗ്രൂപ്പ് സെഷൻസുമുണ്ടാവും. ഒപ്പം പ്രോഗ്രാമുകൾക്ക് വേണ്ടിയുള്ള പ്രത്യേകപഠനവും ഇവിടെ ഒരുക്കിയിട്ടുണ്ട്, “സനൽ വിശദീകരിച്ചു.
ബി.എ.എം.എ യോഗ്യതയുള്ള, ചെമ്പൈ മ്യൂസിക് കോളേജ്, ആർ.എൽ.വി.മ്യൂസിക് കോളേജ്, സ്വാതി തിരുനാൾ മ്യൂസിക് കോളേജ്, കാലടി മ്യൂസിക് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച അധ്യാപികമാരാണ് ഇവിടെ ക്ലാസെടുക്കുന്നത്. ആറുമാസത്തിനിടയിലോ ഒരു വർഷത്തിനിടയിലോ ഒരു പ്രോഗ്രാം മൂകാംബി കയിലോ ഗുരുവായൂരിലോ നടത്തും. ഈ ചെറിയ കാലയളവിനുള്ളിൽത്തന്നെ വയലിന്റെ നാല് പ്രോഗ്രാ മുകൾ കോഴിക്കോട്ടും ഓൺലൈൻ, ഓഫ്‌ലൈൻ വിദ്യാർത്ഥികൾക്കായുള്ള അരങ്ങേറ്റം കഴിഞ്ഞ ജൂ ൺ 15ന് മുകാംബികയിലും നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലാതല സഹോദയ ആർട്‌സ് ഫെസ്റ്റിവെലിലും, സർഗം ഫെസ്റ്റിവെലിലും ഇവിടെ പഠിച്ച കുട്ടികൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടാൻ കഴിഞ്ഞത് രാഗാമൃതത്തിൻ്റെ പഠന മികവിന് ഉദാഹരണമാണ്. നാലര വയസുള്ള കുട്ടികൾ മുതൽ 67 വയസുള്ളവർ വരെ രാഗാമൃതത്തിൽ വയലിനും പാട്ടും പഠിക്കു ന്നുണ്ട്. അവധി ദിവസങ്ങളിൽ ഫുൾഡേ ക്ലാസുണ്ടാ വും. പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യം കൂടി ഇവിടെ ഒരുക്കിക്കൊടുക്കുന്നുണ്ട്. പ്രായം ഒരു നമ്പർ മാത്ര മാണെന്നും പഠനം അതിനൊരു തടസമല്ലെന്നും അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് രാ ഗാമൃതം

കൂടുതൽ വിവരങ്ങൾക്ക് 6238323436