2026 കേരള ബജറ്റ്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ നിരന്തര ആവശ്യമായ12 ാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു. കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് എന്ന നിലയില്‍ സര്‍വതല സ്പര്‍ശിയും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്.

ബജറ്റ് പ്രസംഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

  • റീ ബില്‍ഡ് കേരള 1000 കോടി
  • സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശിക മാര്‍ച്ച് മാസത്തിനകം തീര്‍ക്കും
  • പോലീസ് സേനയ്ക്ക് 185.80 കോടി
  • മുന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന് 39.77 കോടി
  • ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് -4 കോടി
  • ന്യൂനപക്ഷ ധനകാര്യ കമ്മീഷനു 12 കോടി
  • ഭിന്നശേഷിക്കാര്‍ക്ക് ഭവന പദ്ധതി അന്‍പ് വീട്
  • നവകേരള സദസില്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് 210 കോടി
  • ഓരോ എം എല്‍ എയ്ക്കും ഏഴു കോടി വരെയുള്ള പദ്ധതി നിര്‍ദ്ദേശിക്കാം
  • മുതിര്‍ന്ന പൗരന്മാര്‍ക്കായി കെ എഫ് സിയുടെ പുതിയ പദ്ധതി. മൂന്ന് ശതമാനം
  • പലിശ സബ്‌സിഡിയോടുകൂടി 20 കോടി വരെയുള്ള വായ്പാ പദ്ധതി
  • വനിതാ സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമയെടുക്കാന്‍ ഏഴു കോടി
  • ജയില്‍ നവീകരണത്തിന് 47 കോടി
  • ഭക്ഷ്യ വകുപ്പിന് വിപണി ഇടപെടലിന് ഉള്‍പ്പെടെ 2333.64 കോടി വകയിരുത്തി
  • സംസ്ഥാനത്തെ 100 സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ നവീകരിക്കും- 17.8 കോടി
  • എറണാകുളം കേന്ദ്രീകരിച്ച് ഫിനാന്‍സ് ടൗണ്‍
  • 12 ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു
  • സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരം നടപ്പാക്കും; മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌
  • ഭക്ഷ്യ വകുപ്പിന് വിപണി ഇടപെടലിന് ഉള്‍പ്പെടെ 2333.64 കോടി വകയിരുത്തി
  • സംസ്ഥാനത്തെ 100 സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ നവീകരിക്കും- 17.8 കോടി വകയിരുത്തി
  • എറണാകുളം കേന്ദ്രീകരിച്ച് ഫിനാന്‍സ് ടൗണ്‍
  • ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി
  • ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി
  • ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി
  • പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പദ്ധതി-10 കോടി
  • പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് 677.11 കോടി രൂപ
  • പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് 370 കോടി
  • പട്ടികജാതി വിഭാഗത്തിന് ഭൂമിയും പാര്‍പ്പിടവും നല്‍കുന്ന പദ്ധതി- 746 കോടി
  • പട്ടികജാതി വിഭാഗത്തിന്റെ ഭവന നിര്‍മ്മാണം 740 കോടി
  • പട്ടികജാതി വിഭാഗത്തിന് തൊഴില്‍ മെച്ചപ്പെടുത്തുന്നതിന് ഉള്‍പ്പടെ 150.4 കോടി രൂപ
  • പട്ടികജാതി വിഭാഗത്തിന്റെ റോഡ് കുടിവെള്ളം പദ്ധതിക്ക് 138 കോടി
  • പട്ടികജാതി സ്ത്രീ ഉന്നമനത്തിനായി 10 കോടി
  • സ്വയംപ്രഭ ഹോമുകള്‍ക്ക് 14.5 കോടി
  • വയോജന കമ്മീഷന്‍ – 50 ലക്ഷം
  • വയോജന കമ്മീഷന്‍- 50 ലക്ഷം രൂപ
  • ട്രാന്‍സ് ജെന്‍ഡര്‍ പദ്ധതി – 6കോടി
  • ശുചിത്വ കേരളത്തിന് 20 കോടി
  • തിരുവനന്തപുരത്തിന് പ്രത്യേക ഖരമാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പദ്ധതി പദ്ധതി 9 കോടി
  • അഞ്ച് മുതല്‍ 15 കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകളുടെ വികസനത്തിന്
  • പ്രത്യേക പാക്കേജ്- 20 കോടി
  • വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി
  • തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി
  • എം എന്‍ ലക്ഷം വീട് പദ്ധതിക്ക് 10 കോടി
  • എസ് സി, എസ് ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചു
  • പിന്നാക്ക ക്ഷേമത്തിന് 200.94 കോടി
  • കാരുണ്യ പദ്ധതി – 900 കോടി രൂപ
  • വയോധികര്‍ക്ക് ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ – 50 കോടി
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി
  • കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 30 കോടി
  • മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് – 30 കോടി
  • ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി
  • ഔഷധിയ്ക്ക് 2.3 കോടി
  • ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം – 70.92 കോടി
  • മെഡിക്കല്‍ കോളേജുകളിലെ മാലിന്യ സംസ്‌കരണത്തിന് 22 കോടി
  • പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി
  • സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടി
  • നാഷണല്‍ ഹെല്‍ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം
  • പട്ടികജാതി ആരോഗ്യ പരിപാലനത്തിന് 20 കോടി
  • പാലക്കാട് മെഡിക്കല്‍ കോളജിന് 20 കോടി
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
  • പട്ടികജാതി വിഭാഗത്തിന് ഭൂമി നല്‍കാന്‍ 177 കോടി
  • കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 600 ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു
  • അങ്കണവാടികളില്‍ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും -80.90 കോടി
  • വയോമിത്രം വാതില്‍പ്പടി സേവനത്തിന് -27.5 കോടി
  • വയോജന കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം
  • ജില്ലാആശുപത്രികളില്‍ മെനോപോസ്ക്ലിനിക്കുകള്‍ –
  • സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിന് 454 കോടി
  • ലൈഫ് പദ്ധതിക്ക് 1497.27 കോടി
  • സംഗീത നാടക അക്കാഡമിക്ക് 15 കോടി
  • ഭിന്ന ശേഷി മേഖലക്ക് 250 കോടി
  • നോര്‍ക്ക സ്വയം തൊഴില്‍ പദ്ധതിക്ക് 65 കോടി
  • മൃതസഞ്ജീവനി പദ്ധതിക്ക് 2000 കോടി
  • ന്യൂമോണിയ പ്രതിരോധ വാക്‌സിനേഷന് 50 കോടി
  • ക്യാന്‍സര്‍ ചികിത്സക്ക് 203 കോടി
  • ആര്‍ സി സി ക്ക് 60 കോടി
  • എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍
  • പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് 57.3 കോടി
  • പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് 12 കോടി
  • കണ്ണൂര്‍ പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി
  • തളിപ്പറമ്പിൽ മൃഗശാല- നാലു കോടി വകയിരുത്തി
  • കായിക അടിസ്ഥാന സൗകര്യവികസനത്തിന് 30 കോടി
  • കണ്ണൂര്‍ പെര്‍ളശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി
  • തളിപ്പറമ്പിൽ മൃഗശാല- നാലു കോടി വകയിരുത്തി
  • എം ടി മെമ്മോറിയന്‍ സാംസ്‌കാരി കേന്ദ്രത്തിന് 1.5 കോടി
  • ചലച്ചിത്ര അക്കാഡമിക്ക് 16 കോടി
  • പൈതൃക മ്യൂസിയങ്ങള്‍ക്ക് 5 കോടി
  • കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന് 11 കോടി
  • അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
  • കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 11 കോടി
  • ശൈഖ് മഖ്ദുമിന് പൊന്നാനിയില്‍ സ്മാരകം പണിയാന്‍ 3 കോടി
  • സര്‍ക്കാര്‍ പോളി ടെക്‌നിക്കുകള്‍ക്ക് 39 കോടി
  • ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി
  • ലൈബ്രേറിയന്മാര്‍ക്ക് ആയിരം രൂപയുടെ ശമ്പള വർധന
  • ഐ എച്ച് ആര്‍ ഡി ക്ക് 40 കോടി
  • സര്‍വകലാശാല കള്‍ക്ക് 250 കോടി
  • വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി
  • പത്ര പ്രവര്‍ത്തക പെന്‍ഷന്‍ 13,000 രൂപയാക്കി
  • സമഗ്ര ശിക്ഷ പദ്ധതിക്ക് 23 കോടി
  • ബി പി എല്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് 7.9 കോടി
  • ഉള്‍നാടന്‍ ജലഗതാഗതത്തിന് 138 കോടി
  • വിദ്യാര്‍ഥികളുടെ സൗജന്യ യൂണിഫോമിന് 150 കോടി
  • വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 60 കോടി
  • അധ്യാപക ശാക്തീകരണത്തിന് 10 കോടി
  • ജലഗതാഗത വികസനത്തിന് 11.33 കോടി
  • കട്ടപ്പന തേനി- തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി
  • റോഡ് സുരക്ഷക്ക് 23.37 കോടി
  • റോഡ് ഡിസൈന്‍ നിലവാരം ഉയര്‍ത്താന്‍ 300 കോടി
  • നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി
  • കെ എസ് ആര്‍ ടി സി ഡിപ്പോ വര്‍ക്ക് ഷോപ്പ് നവീകരണത്തിന് 40 കോടി
  • പുതിയ ഐടി നയം ഉടന്‍ പുറത്തിറക്കും
  • കൊച്ചിയില്‍ കള്‍ച്ചറല്‍ ഇന്‍ക്യൂബേറ്റര്‍
  • ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി
  • കൈത്തറി മേഖലക്ക് 59 കോടി
  • റോഡ് ഗതാഗതം മെച്ചപ്പെടുത്താന്‍ 228 കോടി
  • റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1182 കോടി
  • കെ ഫോണിന് 112.44 കോടി
  • ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി
  • സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി
  • കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കിന് 5 കോടി
  • പുതിയ ഐടി പദ്ധതി സേഫ് ടെക്കിന് 20 കോടി
  • എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക അകറ്റാൻ കേരള സർക്കാർ നേറ്റിവിറ്റി കാര്‍ഡ് പദ്ധതി നടപ്പാക്കുംഇതിനായി പുതിയ നിയമ നിർമ്മാണം നടത്തും.
  • മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.
  • വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും.പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി
  • മലബാര്‍ സിമന്‍റസിന് ആറു കോടി
  • പ്രവാസി വ്യവസായ പാർക്കിന് 20 കോടി
  • കയര്‍ സ്ഥിരതാ ഫണ്ടിന് 36 കോടി
  • കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി.
  • ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
  • കേരള പദ്ധതിക്ക് 100 കോടി
  • വനവത്കരണത്തിന് 50 കോടി
  • കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി
  • അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും
  • തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്
  • കശുവണ്ടി മേഖലക്ക് 56 കോടി
  • ഹാന്‍ടെക്‌സ് പുനരുദ്ധാരണ പാക്കേജിന് 20 കോടി
  • തോട്ടംതൊഴിലാളി കള്‍ക്ക് 5 കോടി
  • കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി
  • തദ്ദേശ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികള്‍ക്കായി ക്ഷേമനിധി
  • ക്ലീന്‍ പമ്പയ്ക്ക് 30 കോടി
  • ശബരിമല മാസ്റ്റര്‍പ്ലാന്‍ വിഹിതം 30 കോടിയാക്കി
  • റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ
  • സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ. 15 കോടി പദ്ധതിക്ക് വകയിരുത്തി
  • കാസര്‍ക്കോട് പാക്കേജിന് 80 കോടി
  • കുട്ടനാട് പാക്കേജിന് 50 കോടി
  • വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ 100 കോടി
  • സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശിക നല്‍കാന്‍ നടപടി
  • ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവര്‍ക്ക് 2 ശതമാനം പലിശയക്കു വായ്പ
  • വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
  • പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി
  • സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി
  • ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
  • നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി