കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്തിന്’ ഫറോക്ക് മലബാര്‍ മറീന കണ്വെന്ഷന് സെന്ററില്‍ വര്‍ണാഭമായ തുടക്കം. റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി റൊട്ടേറിയന്‍ ചന്ദ്രബോബ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക് ഗവര്‍ണ്ണര്‍ റൊട്ടേറിയന്‍ ബിജോഷ് മാനുവല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ റൊട്ടേറിയന്‍ വി.ജി. നായനാര്‍, റൊട്ടേറിയന്‍ ഡോ. ടി.പി.വി സുരേന്ദ്രന് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരായ രാജേഷ് സുഭാഷ്, രവി വടലമണി, റൊട്ടേറിയന്‍ മോഹന്‍ദാസ് മേനോന്, ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ നോമിനി ദീപക് നായര്‍, ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി കെ.പി. രവീന്ദ്രനാഥ് കോണ്‍ഫ്രന്‍സ് ചെയര്മാന് ഇബ്രാഹിം പാലശേരി എന്നിവര്‍ സംസാരിച്ചു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാര്‍ , ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ നോമിനികള്‍, നിര്‍ദ്ദിഷ്ട ഡിസ്ട്രിക്ര്റ്റ് ഗവര്‍ണ്ണര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

റോട്ടറി ഡിസ്ട്രിക്റ്റ് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത് ‘ ഭദ്രദീപം കൊളുത്തി റൊട്ടേറിയന്‍ ചന്ദ്രബോബ് ഉദ്ഘാടനം ചെയ്യുന്നു
തുടര്‍ന്ന് ലൈവ് ബ്യൂട്ടിഫുളി വിത്ത് റോട്ടറി എന്ന വിഷയത്തെ അധികരിച്ച് എഡിജിപി ശ്രീജിത്ത് സംസാരിച്ചു. അഡ്വ.വി.അച്ച്യുതന്‍, ആനന്ദ മണി എന്നിവര്‍ മോഡറേറ്ററായിരുന്നു.സ്ത്രീ ശാക്തീകരണത്തോടൊപ്പം സത്രീകളോടുള്ള സമീപനങ്ങളില്‍ പുരുഷന്മാര്ക്ക് ബോധവത്ക്കരണം നല്‍കേണ്ടതും അനിവാര്യമാണെന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. ഭാര്യ മുംതാസ് മഹലിനെ നിരന്തരം ഗര്‍ഭം ധരിപ്പിച്ചു ഷാജഹാന്. 14-ാമത്തെ പ്രസവത്തില്‍ രക്തസ്രാവത്തെത്തുടര്‍ന്നാണ് മുംതാസ് മരിക്കുന്നത്. എന്നിട്ടും നമ്മള് പ്രണയ നായകനായി ഷാജഹാനെ കാണുന്നു.
രാത്രികാലങ്ങളില്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കാന്‍ സ്ത്രീകള്‍ക്ക് ഭയമാണ്. പെണ്‍കുട്ടികളെ പുറത്ത് വിടാതെ അങ്ങിനെയാക്കിയെടുക്കുന്നതില് രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. തുടര്‍ന്ന് ‘മലകയറ്റത്തിലെ പ്രണയം’ എന്ന വിഷയത്തില്‍ ഷെയ്ഖ് ഹസന്ഖാനും, ‘റോട്ടറിയുടെ ഭാവി” എന്ന വിഷയത്തില്‍ മുന്‍ റോട്ടറി ഗവര്‍ണ്ണര്‍ മാധവ് ചന്ദ്രനും, ‘അസാധാരണമായ എന്തോ എന്ന്’ എന്ന വിഷയത്തില്‍ രാജമൂര്‍ത്തിയും ‘സംവേദനാത്മക മാനസികാവസ്ഥ’ എന്ന വിയത്തില്‍ പ്രമുഖ മെന്റലിസ്റ്റ് വിനോദും സംസാരിച്ചു. തുടര്‍ന്ന് ഗൗരി ലക്ഷ്മി ആന്റ് ടീമിന്റെ സംഗീത വിരുന്നും അരങ്ങേറി.

