ഉമ്മയും മോളും പാടുന്നു…

ഗാനാലാപന രംഗത്ത്
ഏറെ പ്രത്യേകതകളുമായി,
2024 ഫെബ്രുവരി 5 തിങ്കളാഴ്ച
വൈകുന്നേരം 7മണിക്ക് കോഴിക്കോട്
ടൗൺ ഹാളിൽ ഉമ്മയും മോളും പാടുന്നു.മാപ്പിളപ്പാട്ട് മേഖലയിൽ ഏറെ സുപരിചിതരായ പയ്യന്നൂർ സ്വദേശികളായ ബൽകീസ്‌ റഷീദും മകൾ ബെൻസീറ
റഷീദുമാണ് ആ ഉമ്മയും മോളും.
കോഴിക്കോട്ടെ സുഹൃത് കൂട്ടായ്മയായ
‘സോംങ്ങ് വിത്ത് സുലൈമാനി’ യും
മാസാ മീഡിയയുമാണ് സംഘാടകർ.

നാല്പതു വർഷത്തിലധികമായി
മാപ്പിള കലാ രംഗത്തു സജീവമായുള്ള
ബൽകീസ്‌ റഷീദ് സൂപ്പർ ഹിറ്റായി മാറിയ നൂറിലധികം പാട്ടുകൾ ആലപിച്ചിട്ടുണ്ട്. കാസറഗോഡ് ഗ്രീൻവുഡ്‌സ് പബ്ലിക്
സ്കൂളിൽ സംഗീതധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള ബൽകീസ്‌ റഷീദ്
1982ൽ സെൻട്രൽ കൾച്ചറൽ റിസോഴ്സ്ന്റെ സ്കോളർഷിപ്പിന്ന് അർഹയായിട്ടുണ്ട്.

അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയുടെ എത്നോ മ്യൂസിക്കോളജിയുടെ ആർക്വിസിൽ സൂക്ഷിച്ചിരിക്കുന്ന ‘കുഞ്ഞാലി മരക്കാർ’പടപ്പാട്ടിലെ ഇശലുകൾ
ബൽകീസ് റഷീദ് പാടിയിട്ടുള്ളതാണ്.
പ്രശസ്ത മാപ്പിള പാട്ട് ഗായകൻ അസീസ് തായ്നേരിയുടെ ശിഷ്യയാണ്.

ചുരുങ്ങിയ കാലം കൊണ്ട് മാപ്പിള കലാ
രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച
യുവ ഗായികയാണ് ബെൻസീറ റഷീദ്.

2010-ലെ കണ്ണൂർ യൂണിവേഴ്സിറ്റി കലാതിലകമാണ്.
നിരവധി ചാനലുകളിൽ മാപ്പിളപാട്ട്
റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള
ബെൻസീറ ജയ്‌ഹിന്ദ്‌ മാപ്പിള പാട്ട് റിയാലിറ്റി ഷോയിൽ ജേതാവും കൈരളി പട്ടുറുമാൽ
പ്രഥമ സീസണിൽ സെമി ഫൈനലിസ്റ്റുമാണ്.

നിലവിൽ മീഡിയ വൺ പതിനാലാം രാവ്
റിയാലിറ്റി ഷോയിൽ ജഡ്ജായിരിക്കുന്ന ബെൻസീറ രാജ്യത്തിനകത്തും വിദേശത്തുമായി ആയിരത്തോളം വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

മീഡിയ വൺ m80 മൂസ സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതനായ സി.ടി കബീറാണ് ഭർത്താവ്.റിഹാനും റൂഹിയും മക്കളാണ്.