ഭീമയുടെ പുതിയ വലിയഷോറും കോഴിക്കോട്ട്
ഭീമ ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട്. മാവൂര്‍ റോഡ് കോട്ടൂളിയിലാണ് പുതിയ കളക്ഷനുമായി ഷോറൂം. പുതിയ ഷോറൂമിനോടനുബന്ധിച്ച് മികച്ച ആഭരണ കളക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവാഹാഭരണങ്ങള്‍, സോളിറ്റയര്‍ ഡയമണ്ട്, പരമ്പരാഗത ആഭരണങ്ങള്‍ , അമൂല്യ രത്‌നാഭരണങ്ങള്‍, ലൈറ്വെയ്റ്റ്, സില്‍വര്‍, മെന്‍സ്ജ്വല്ലറി, ആന്റിക് തുടങ്ങി പുതിയകാലത്തിന്റെ അഭിരുചികളെയും പാരമ്പര്യത്തനിമയുമായി സമന്വയിപ്പിക്കുന്ന വിവിധ ആഭരണശേഖരങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പരിശുദ്ധിയും ഭീമയുടെ തനതായ ശില്‍പ്പചാരുതയും ഒത്തിണങ്ങുന്ന ആഭരണങ്ങള്‍ ന്യായവില ഉറപ്പുവരുത്തി നിങ്ങളുടെ കൈകളിലെത്തിക്കുന്നുഎന്നതാണ്ഭീമയുടെ ഈ ഷോറൂമിനെയും വേറിട്ടുനിര്‍ത്തുന്നത്. സാമൂറിയന്‍സ് കോര്‍ട്ട് എന്ന വേറിട്ട സെക്ഷനും ഈ പുതിയഷോറൂമിന്റെ മറ്റൊരുപ്രത്യേകതയാണ്. എക്‌സ്‌ക്ലൂസീവ്ജ്വല്ലറി, സ്‌പെഷ്യല്‍കണ്‍സള്‍ട്ടേഷനായി ഒരുഇന്‍-ഹൌസ്സിസൈനര്‍ എന്നിവയാണ് ഇവിടെയുള്ളത്. കോഴിക്കോട്ടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ ഇക്കാലമത്രയുംഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിസൂചകമായി ഭീമയുടെ 100 വര്‍ഷത്തില്‍ അവര്‍ക്കുവേണ്ടി ഒരുപുത്തന്‍ ആഭരണ ഷോപ്പിംഗ് അനുഭവം ഒരുക്കുവാന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പുതിയഷോറൂമിലേക്ക് ഏവരേയുംഹൃദയപൂര്‍വ്വ സ്വാഗതംചെയ്യുന്നുവെന്നും ഭീമ മാനേജിങ് ഡയറക്ടര്‍ ബാലചന്ദ്രകിരണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1925 ല്‍ ആരംഭിച്ച ഭീമ 100വര്‍ഷം പിന്നിട്ടിരിക്കയാണ്. ഭീമ ഭട്ടര്‍ തുടക്കമിട്ട വിജയഗാഥ നാലാംതലമുറയില്‍ എത്തിനില്‍ക്കുകയാണ്.