സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന ഏറ്റവും അതി നൂതന ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സ രീതിയാണ് (AVEIR ).
മറ്റു സാധാരണ പേസ്‌മേക്കേറുകളിൽ നിന്നും ക്യാപ്സൂൾ പേസ്‌മേക്കറുകളിൽ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞതാണ് (AVEIR )എന്ന ഏറ്റവും പുതിയ ഈ ക്യാപ്സൂൾ പേസ്‌മേക്കർ .
ഇത് വരെയുള്ള ക്യാപ്സൂൾ പേസ്‌മേക്കറുകൾക്ക് 8 വര്ഷം ആയിരുന്നു ബാറ്ററി കപ്പാസിറ്റി എങ്കിൽ ഇതിന് ഇരുപത് വർഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കും .കൂടാതെ കുറച്ചു വർഷങ്ങൾക്ക് ശേഷം നമുക്ക് ഇത് ആവശ്യമില്ല എങ്കിൽ തിരിച്ചെടുക്കാൻ സാധിക്കും എന്നതും ഇപ്പോൾ സിംഗിൾ ചേംബർ ആയി ഇമ്പ്ലാൻറ് ചെയ്യുന്ന ഈ പേസ്‌മേക്കർ ഭാവിയിൽ ഡ്യൂവൽ ചേംബർ ആയി നവീകരിക്കാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. കോഴിക്കോട് സ്വദേശി ആയിട്ടുള്ള 75 വയസ്സുകാരനിൽ ആണ് സൗത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളജിസ്റ്റ് & ഇലെക്ട്രോഫിസിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപിയുടെ നേത്രത്തിൽ ആണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത് .സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഇമ്പ്ലാൻറ് ചെയ്യാൻ സാധിക്കുമെന്നതും ഇരുപത് വർഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്നതും ഈ നൂതന ക്യാപ്സൂൾ പേസ്മേക്കർ ന്റെ ഏറ്റവും വലിയ പ്രത്യേകത ആണെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ പറഞ്ഞു.