കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചേവായൂരിൽ കള്ളവോട്ട് ആരോപണത്തെ തുടർന്നു സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
എം.കെ. രാഘവന് എംപിയ്ക്ക് നേരെയും കൈയേറ്റമുണ്ടായി. വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിനു നേരെ കല്ലേറുണ്ടായി. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം പിന്തുണയോടെ മത്സരിച്ചത്.