വൈറ്റിലയില്‍ യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയില്‍

കൊച്ചി : കൊച്ചി വൈറ്റിലയില്‍ സുധ ബേബിയെന്ന യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയെ പോലീസ് പിടികൂടി.കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

യുവതിയും ഷാജിയും തമ്മില്‍ നേരത്തെ പരിചയം ഉണ്ടായിരുന്നുവെന്ന് പോലീസ്പറഞ്ഞു. കാറില്‍ നിന്ന്ഇറങ്ങി പ്രതിക്കൊപ്പം യുവതി നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണ്കേസില്‍ നിര്‍ണായകമായത്. ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.ഷാജിയുടെ ഷര്‍ട്ടില്‍ രക്തക്കറയുണ്ടായിരുന്നതായും കണ്ടെത്തി. ഇതോടെയാണ് പ്രതി ഷാജി തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്. ഉപയോഗശൂന്യമായ പാളമാണ് എന്നറിയാതെ പ്രതി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത്.

വൈറ്റിലയിലൂടെ കടന്നു പോയ അമൃതഎക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് യുവതിയുടെ മൃതശരീരം ആദ്യം കണ്ടത് .ഇദ്ദേഹത്തില്‍ നിന്ന് വിവര മറിഞ്ഞെത്തിയ പോലീസ്ട്രെയിനില്‍നിന്ന് വീണുണുണ്ടായമരണമാണോ എന്ന് പരിശോധിച്ചു. എന്നാല്‍ ട്രെയിന്‍ തട്ടി മരിച്ചതിന്റെ പരുക്കുകളല്ല മൃതദേഹത്തിലുള്ളതെന്ന് കണ്ടെത്തി.മുഖത്ത്അടിയേറ്റതിന്റെപാടുകളുംശരീരത്തില്‍ രക്തക്കറയും കണ്ടതോടെ കൊലപാതകമാണെന്ന സംശയത്തിലേക്കെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍കൂടിപൂര്‍ത്തിയായതോടെ സംശയം ഇരട്ടിച്ചു. മൃതദേഹത്തിന് സമീപത്ത് കണ്ടെത്തിയ മൊബൈല്‍ ഫോണിന്റെ സിം പരിശോധിച്ചപ്പോള്‍ കോട്ടയം സ്വദേശി സുധാ ബേബിഎന്നയുവതിയുടെ താണെന്ന്തിരിച്ചറിയുകയായിരുന്നു.

onwin