ദുബായ്: അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഇറാനെതിരെ ആക്രമണം നടത്തിയതും തുടർന്ന് ഇറാൻ ശക്തമായ തിരിച്ചടികൾ നടത്തിയതും പശ്ചിമേഷ്യയിൽ വലിയ ആശങ്ക ഉയർത്തുന്നു. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതോടെ സംഘർഷംകൂടുതൽരൂക്ഷമായി.ഇതിന്റെപശ്ചാത്തലത്തിൽ നിരവധി വിമാനക്കമ്പനികൾ വ്യോമപാതകൾ അടയ്ക്കുകയും, വിവിധ രാജ്യങ്ങൾ പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടായാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പും ഉയരുന്നു. അത്തരമൊരുസാഹചര്യത്തിൽ ആഗോള എണ്ണവിതരണം ബാധിക്കപ്പെടുകയും, വില കുത്തനെ ഉയരുകയും ചെയ്യാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നിലനിൽക്കുന്നുവെങ്കിലും ഇറാൻ ഇപ്പോഴും ലോകത്തിലെ പ്രധാന എണ്ണ ഉത്പാദകരാജ്യങ്ങളിലൊന്നാണ്. 1974-ൽ പ്രതിദിനം ആറു ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിച്ചിരുന്ന ഇറാൻ, ഇന്ന് ഒപെക് കണക്കുകൾ പ്രകാരം പ്രതിദിനം 3.1 ദശലക്ഷംബാരൽഉത്പാദിപ്പിക്കുന്നു.ഉപരോധങ്ങൾഉത്പാദനത്തെബാധിച്ചെങ്കിലും, ഇറാൻ ഇപ്പോഴും പ്രതിദിനം 1.3–1.5 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്നു. ഇതിന്റെ80ശതമാനത്തിലധികവുംചൈനയിലേക്കാണെന്നതാണ് വിലയിരുത്തൽ.
എണ്ണപ്പാടങ്ങൾ ലക്ഷ്യമാ ക്കിയാൽആഗോളപ്രത്യാഘാതം
ഇറാനിലെഎണ്ണപ്പാടങ്ങൾക്കുംശുദ്ധീകരണശാലകൾക്കും നേരെയുള്ളനേരിട്ടുള്ളആക്രമണം വലിയ തോതിലുള്ള ഉത്പാദന നഷ്ടത്തിന് കാരണമാകും. ഇതോടെ എണ്ണവില മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥതന്നെപ്രതിസന്ധിയിലാകും. ഇതിനൊപ്പം തന്നെ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആശങ്കകളും ശക്തമാണ്.
യുഎസ്എനർജിഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്കുകൾ പ്രകാരം, 2024-ൽ ഈ കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽഎണ്ണയാണ് കടന്നുപോയത് — ഇത് ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഇവിടെ ചെറിയൊരു തടസ്സം പോലുംആഗോളഎണ്ണവിതരണത്തെ കനത്ത രീതിയിൽ ബാധിക്കും.
എണ്ണവില കുതിച്ചുയരുമോ?
ഇറാനിൽ എണ്ണ ഉത്പാദന ചെലവ് ഒരു ബാരലിന് ഏകദേശം 10 ഡോളർ മാത്രമാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലാണ് ഇത്രയും കുറഞ്ഞ ഉത്പാദന ചെലവ് ഉള്ളത്.മറുവശത്ത്,കാനഡയിലും അമേരിക്കയിലും ഒരു ബാരലിന് 40–60 ഡോളർ വരെചെലവാകുന്നു.സംഘർഷം നീണ്ടാൽ ഒരു ബാരലിന് 100 ഡോളറിന് മുകളിലേക്കും എണ്ണവിലഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ പണപ്പെരുപ്പം വർധിക്കുകയും, ഗതാഗതം മുതൽ ഭക്ഷ്യവില വരെ എല്ലാം ബാധിക്കുകയും ചെയ്യും.
ഹോർമുസ് കടലിടുക്ക് വീണ്ടും പ്രതിസന്ധിയിലാകുമോ?
ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കടലിടുക്കിന്റെ ഏറ്റവും കുറഞ്ഞ വീതി വെറും 33 കിലോമീറ്റർ മാത്രമാണ്. എന്നിരുന്നാലും ലോകത്തെ മൊത്തംഎണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. 2025-ലെ കണക്കുകൾ പ്രകാരം, പ്രതിദിനം ഏകദേശം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഇവിടെവഴിഗതാഗതംചെയ്യപ്പെടുന്നു. ഈ എണ്ണയുടെ വലിയ പങ്കും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണകൊറിയഎന്നിവിടങ്ങളിലേക്കാണ്. അതിനാൽ തന്നെ,ഹോർമുസ്കടലിടുക്കിലെ ചെറിയൊരു അസ്ഥിരത പോലുംഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷയെനേരിട്ട്ബാധിക്കും.
ആഗോള ആശങ്ക തുടരുന്നു
എണ്ണവില വർധിക്കുന്നത് ഓഹരി വിപണികളെ തളർത്തുകയും, ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തുകയും ചെയ്യും. പശ്ചിമേഷ്യയിലെ സംഘർഷം എത്രവേഗംശമിക്കുമെന്നതിലാണ് ഇനി ആഗോള സമ്പദ്‌വ്യവസ്ഥയുടെ ദിശ നിർണയിക്കപ്പെടുക.ഇപ്പോഴത്തെ അവസ്ഥയിൽ ലോകം മുഴുവൻ ജാഗ്രതയോടെ ഈ മേഖലയെനിരീക്ഷിക്കുകയാണ്.
