വെള്ളാപ്പള്ളി നടേശനെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി : വെള്ളാപ്പള്ളി നടേശനെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ആണ് വിധിഎസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.വെള്ളാപ്പള്ളിയോടൊപ്പം എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കിയത് തിരിച്ചടിയായി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കമ്പനി ആക്ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

Ultrabet