തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തൃശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ. 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. അതേസമയം ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകിയതായും കളക്ടർ അറിയിച്ചു. അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഈ രണ്ടു മൃതദേഹത്തിന്റ ഡിഎൻഎ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനത്തിൽ മരിച്ച 8 പേരെ തിരിച്ചറിഞ്ഞു. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ സ്വദേശി, സുവിൻ (40) തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി, വിഷ്ണു, വിജീഷ് എന്നിവരാണ് മരിച്ചത്. അതേസമയം ഉയരുകയാണ്. 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടാവുകയായിരുന്നു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്.
