കണ്ണൂരിൽ കാർ മരത്തിലിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ : സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11:10-ഓടെയായിരുന്നു കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസ്സംസ്ഥാനപാതയിൽ അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഷാൻ, റിസ്‌വാൻ, പരംഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. ഒരാൾ കണ്ണൂർ സ്വദേശിയും ബാക്കിയുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം.അപകടത്തിൽപ്പെട്ട കാറിൽനിന്ന് ലഭിച്ച പേഴ്‌സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ (22) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച ഷാന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

onwin