
മുംബൈ : മുൻ ധനകാര്യ വകുപ്പ് മന്ത്രിയും പ്രമുഖ കോൺ ഗ്രസ് നേതാവും
മുൻ മഹാരാഷ്ട്ര ഗവർണ്ണറുമായിരുന്ന കെ. ശങ്കരനാരായണൻ്റെ സ്മരണാർത്ഥം മുംബൈ വാശി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെ. ശങ്കരനാരായണൻ ഫൗണ്ടേഷൻ്റെ – ശങ്കരനാരായണൻ സ്മാരക പുരസ്കാരത്തിന് പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി. സൂര്യദാസ് തിരഞ്ഞെടുക്കപ്പെട്ടു. 50,001 രൂപയും മൊമൻ്റോയും പ്രശസ്തിപത്രവുമാടങ്ങുന്നതാണ് പുരസ്കാരം.
. എം.പി. സൂര്യദാസ് രചിച്ച, മികച്ച പാർലമെൻ്റേറിയനും നാലു പതിറ്റാണ്ടു കാലം ദേശീയ രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ ജീവചരിത്രമായ ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’ എന്ന പുസ്തകത്തിനാണ് അവാർഡ്. ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻസിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും ഈ കാലഘട്ടത്തിലെ ഒട്ടേറെ ദേശീയ നേതാക്കളുമായും ഉള്ള ഉണ്ണികൃഷ്ണൻ്റെ സംഭവബഹു ലമായ ജീവിതയാത്ര തുറന്നുകാട്ടുന്ന ഈ പുസ്തകം ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചരിത്രം കൂടിയാണെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി.
പ്രഫ. വി. വേണുഗോപാൽ , ഡോ ഇ.കെ ഗോവിന്ദവർമ രാജ, പ്രഫ. വർഗീസ് മാത്യൂ എന്നിവരായിരുന്നു അവാർഡ് നിർണയ കമ്മിറ്റി .
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും അറിയപ്പെടുന്ന മാധ്യമപ്രവർ ത്തകനുമായ സൂര്യദാസ് മാതൃഭൂമിയുടെ കോഴിക്കോട് ഹെഡ് ഓഫീസിൽ ന്യൂസ് എഡിറ്ററായി പ്രവത്തി ക്കുകയാണ്. മികച്ച മാധ്യമ പ്രവർത്തകനുള്ള ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
നവംബർ അവസാന വാരത്തിൽ കോഴിക്കോട്, ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശങ്കരനാരായണൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ
എൻ.കെ. ഭൂപേഷ് ബാബു, ലയൺ കുമാരൻനായർ ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഭാരവാഹികളായ എം.വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി, എ.വി ഫർദിസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
