നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: കാൻസർ രോഗികൾക്ക് ആശ്വാസമായി 72 കാൻസർ മരുന്നുകളുടെ വില കുറയുന്നു. 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചതായും പുതിയ വില നവംബർ 9 മുതൽ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട്.
കാൻസർ ചികിത്സയ്ക്കായി ദീർഘകാലം മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വിലക്കുറവ് സാമ്പത്തിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പുതുക്കിയ വിലയുടെ അടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാകുന്നതോടെ ചികിത്സാച്ചെലവിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്.
പുതിയ വിലനിർണയത്തിന്റെ വിശദാംശങ്ങളും വില കുറയുന്ന മരുന്നുകളുടെ പട്ടികയും ഔദ്യോഗിക അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതാണ്.
