കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ ബയോസ്റ്റാറ്റിഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 18-ന് രാവിലെ പതിനൊന്നിന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0497 2800167.