പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം കരുനാ​ഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്.

കൊല്ലം :പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം കരുനാ​ഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതികൾ പിടിച്ച ശേഷം 6.18 കോടി രൂപയാണ് സമ്മാന ജേതാവിന് കയ്യിൽ ലഭിക്കുക. കൊല്ലത്ത് വിൽപ്പന നടത്തിയ JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ജയകുമാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. സബ് ഏജന്റ് കൂടിയായ ദിനേശ് കുമാർ ഇവിടെ നിന്ന് ഏജൻസി വ്യവസ്ഥയിൽ വിൽപ്പനയ്ക്കായി വാങ്ങിയ ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതോടെ കമ്മീഷനായി ഒരു കോടിയോളം രൂപയും ദിനേശിന് ലഭിക്കും.