ഫാസ്റ്റ് ഫുഡ് ഒരുക്കുന്ന ചതിക്കുഴികൾ

പുതിയ കാലഘട്ടത്തിലെ ആളുകളുടെ ആരോഗ്യം കവർന്നെടുക്കുന്നതിൽ ഭക്ഷണവും ജീവിത ശൈലിയും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തിരക്കിട്ട ജീവിതത്തി ൽ കിട്ടുന്ന സമയങ്ങളിൽ ആസ്വദിച്ചുകൊണ്ട് ഏതെങ്കിലും ജങ്ക് ഫുഡ് ‌വാങ്ങി കഴിക്കുന്നവരാണ് എല്ലാവരും. ജോലിയുടെയും മറ്റും തിരക്കുകൾ കാരണം പറഞ്ഞ് സ്വന്തം ആരോഗ്യം സ്വയം നശിപ്പിക്കുകയാണ് നാം ഫാസ്റ്റ്ഫുഡിലെ ചതിക്കുഴി എത്രത്തോളം അപകടകരമാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എളുപ്പത്തിൽ ലഭ്യമാവുന്നതും ഉണ്ടാക്കാവുന്നതുമായ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ രുചിയേറിയതാണെന്നതിനാൽ ആളുകൾ ഇത് പതിവായി കഴിക്കുന്നു. ജങ്ക് ഫുഡ് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നുണ്ട്. ഉയർന്ന അളവിലുള്ള കലോറി കൊഴുപ്പ്, പഞ്ചസാര, കളർ / രുചി തുടങ്ങിയവയ്ക്ക് വേണ്ടി ചേർക്കുന്ന പദാർത്ഥങ്ങൾ എന്നിവ ജങ്ക് ഫുഡിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളുടെ അളവ് ഇവയിൽ വളരെ കുറവാണ്. കൊതിയൂറുന്ന നിറവും. മണവും രുചിയുമുള്ള ഇത്തരം ഭക്ഷണവസ്തുക്കളിൽ നാരുകളോ മറ്റ് ശരീരത്തിന് ആവശ്യമായ പദാർത്ഥങ്ങളോ ഇല്ല. ശരീരത്തിൻ്റെ ഫിറ്റ് നസ് നിലനിർത്താൻ ആവശ്യമായ കലോറിയുടെ അളവ് ഈ ഭക്ഷണത്തിലൂടെ ലഭ്യമാവുന്നില്ല. ഉദാഹരണത്തിന്, ഫ്രഞ്ച് ഫ്രൈകൾ, ബർഗറുകൾ, മിഠായികൾ, കുക്കികൾ തുടങ്ങി പുതിയ കാലത്തെ ന്യൂജൻ ഭക്ഷണങ്ങളിലെല്ലാം ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയി ട്ടുള്ളതിനാൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ദീർഘകാല രോഗങ്ങൾക്കും, വൃക്ക സംബന്ധമായ അ സുഖങ്ങൾക്ക് ഇവ കാരണമാവുന്നു. ചീത്ത കൊളസ്ട്രോ ൾ,ഫാറ്റ്, സോഡിയം എന്നിവയുടെ ഉപയോഗം ഹൃദയത്തി ന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.കൂടാതെ ഉയർന്ന അളവിൽ അന്നജം അടങ്ങിയിതിനാ ൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് അലസത, നിഷ്ക്രിയത്വം, ഉറക്കമില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. കൊഴുപ്പുകളും മറ്റും ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും ഹൃദയാഘാത സാധ്യത കൂടുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി ഇത്തരം ഭക്ഷണങ്ങ ളുടെ തുടരെയുള്ള ഉപയോഗം മൂലം അവശ്യ പോഷക ങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ശരീരത്തിന് ലഭ്യമാവാതാവുകയും വിവിധ പോഷകാഹാര കുറവുകൾക്ക് ഇത് കാരണമാവുകയും ചെയ്യുന്നു. ക്രമംതെറ്റിയ ജീവിതരീതിയും വ്യായാമത്തിൻറെ കുറവും മറ്റും പൊണ്ണ ത്തടി വർധിക്കാനുള്ള ഒരു പ്രധാന കാരണമാണ്.

ജങ്ക് ഫുഡ് ഒഴിവാക്കാനുള്ള വഴികൾ

പരിമിതമായ അളവിൽ ജങ്ക് ഫുഡ് കഴിക്കാമെങ്കിലും. ഇവയുടെ അമിതഉപഭോഗം ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ ആരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ചെറുപ്പം മുതലേ പച്ചക്കറികളും മറ്റു ആരോഗ്യദായകമായ ഭക്ഷണ പദാർത്ഥങ്ങളും കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചാൽ അവരുടെ രുചിമുകുളങ്ങൾ വികസിപ്പിക്കുകയും ജങ്ക് ഫുഡ് ഒരു പരിധി വരെ ഒഴിവാക്കുകയും ചെയ്യാം. വീട്ടി ൽ തന്നെ രുചികരവും വ്യത്യസ്തവുമായ പാചകക്കുറിപ്പു കൾ പരീക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണശീലം പിന്തുട ർന്നാൽ ജങ്ക് ഫുഡിലേക്ക് ആകൃഷ്ടരാകാതെ പൂർണ്ണ ആരോഗ്യം കൈവരിക്കാൻ നമുക്ക് സാധിക്കും

Text : Dr. Binila jose Senior specialist, Gastroenterologist, Aster MIMS, Kozhokode