ദി ന്യൂസ്‌ ടൈം മാഗസിന്റെ പുതിയ ചുവട് വെയ്പ്പ്.

മലയാളത്തിൽ നിലവിൽ പ്രചാരത്തിലുള്ള ദി ന്യൂസ്‌ ടൈം മാഗസിൻ പുതിയ സംരംഭത്തിലേക്ക് ചുവട് വെയ്ക്കുന്നു.ന്യൂസ്‌ ടൈം പബ്ലിക്കേഷൻസ് എന്ന പുസ്തക പ്രസാധനത്തിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന കവികൾക്കൊപ്പം നവാഗതരായ കവികൾക്കും അവസരമൊരുക്കുക എന്നതാണ് ന്യൂസ്ടൈം ലക്ഷ്യം വെയ്ക്കുന്നത്.

കൈതപ്രം, പി.കെ ഗോപി, അബ്ദുള്ള പേരാമ്പ്ര, ആര്യാ ഗോപി തുടങ്ങിയ പ്രഗത്ഭർക്കൊപ്പം അറുപത്തിരണ്ടോളം പുതിയ എഴുത്തുകാരെയും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ‘കവിതാത്മകം’ എന്ന കവിതാ സമാഹാരം 2025 ജനുവരിയിൽ പുറത്തിറങ്ങുകയാണ്.

അതിന്റെ ഭാഗമായി പുസ്തകത്തിൽ കവിതകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന നവാഗതരായ എഴുത്തുകാരിൽ നിന്ന് കവിതകൾ സ്വീകരിച്ചു തുടങ്ങി.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളും നിർദേശങ്ങളും അറിയാൻ
9895 081 444 എന്ന നമ്പറിൽ ബന്ധപ്പെടുക