കളര്‍കോട് അപകടം; മരണം ആറ് ആയി

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ ഒരു മരണം കൂടി. ചികിത്സയിലിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി ആല്‍വിന്‍(20) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. ഇതോടേ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.