രണ്ടിൽ കൂടുതൽ പേർ ഇരു ചക്ര വാഹനത്തിൽ കടുത്ത നടപടി .ലൈസൻസ് സസ്പൻഡ് ചെയ്യും

കോഴിക്കോട് ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിലും നിയമലംഘനം നടത്തിയും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി.
സ്കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും നാലും യാത്രക്കാരെ ഇരുത്തി ഇരുചക്ര വാഹനം ഓടിക്കുന്നതു കണ്ടെത്തുന്നതിനാണു നടപടി കടുപ്പിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി സ്കൂൾ പരിസരത്തു നിന്നു 4 പേരുമായി യാത്ര ചെയ്ത സ്കൂട്ടർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം ഇവർക്കെതിനടപടിയെടുത്തെങ്കിലും സ്കൂട്ടർ പിന്നീട് സ്കൂൾ പരിസരത്തു നിന്നു പിടികൂടുകയായിരുന്നു. വാഹനം ഓടിച്ച വിദ്യാർത്ഥിയുടെലൈസൻസ് സസ്പെൻഡ് ചെയ്തു…