ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ഇന്ന്

ഒഡിഷ : രാജ്യത്തെ ഏറ്റവും മികച്ച കൗമാരതാരങ്ങൾ പോരിനിറങ്ങുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന് ഇന്ന് ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയത്തിൽ തുടക്കമാകും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച അത്‌ലീറ്റുകൾ ഭുവനേശ്വറിലേക്ക്‌ എത്തി. 98 ഇനങ്ങളിലായി രണ്ടായിരത്തിലധികം താരങ്ങൾ പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താൻ ട്രാക്കിലും ഫീൽഡിലും മാറ്റുരയ്ക്കും.108 അംഗ സംഘമാണ് കേരളത്തിനുള്ളത്. തിരുവനന്തപുരം സായി സെന്ററിലെ താരങ്ങളും ഇന്നലെയെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കി.കേരളത്തിൽനിന്നുള്ള 32 താരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണുള്ളത്. 39–-ാമത്‌ മീറ്റ് 11 വരെയാണ്‌. ഇന്ന് രാവിലെ ആറിന്‌ അണ്ടർ 20 പുരുഷവിഭാഗം 10,000 മീറ്റർ ഓട്ടത്തോടെയാണ്‌ തുടക്കം. ആദ്യദിനം 12 ഇനങ്ങളിൽ ഫൈനലുണ്ട്‌.