കോഴിക്കോട് ജില്ലയിൽ തലക്കളത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതന മായൊരു ക്ഷേത്രമാണ് ശ്രീമതിലകം ക്ഷേത്രം അസുരനായ ഹിരണ്യ കശിപുവിനെ വധിക്കാൻ മഹാവിഷ്ണു നരസിംഹ അവതാരമെടുത്തു ഹിരണ്യകശിപുവിനെ വധിച്ച് നരസിംഹം നിന്നു ജ്വലിച്ചു. ഹിരണ്യ കശിപുവിന്റെ പുത്രനും നാരായണ ഭക്തനുമായ പ്രഹ്ളാദൻ നിരന്തരമായി നാമം ജപിച്ചു പ്രഹ്ളാദന്റെ ഭക്തിയിൽ സംപ്രീതനായി നരസിംഹമൂർത്തി ശാന്തനായി മഹാവിഷ്ണു രൂപത്തിലേക്ക് മടങ്ങി .മഹാവിഷ്ണുവിന്റെ ആ ഭാവമാണ് ഇവിടുത്തെ പ്രധാനദേവന്ന് ലക്ഷ്മി നാരായണ നരസിംഹമൂർത്തിയായി സങ്കല്പം. ചതുർബാഹുുക്കളിൽ ശംഖുചക്ര ഗദാ പത്മം ധരിച്ചു കൊണ്ടിരിക്കുന്ന രൂപമാണ് ഭഗവാന് .ഭഗവാന്റെ കിരീടം വരെ 278 യവം ഉയരമുണ്ട്. ഗർഭഗ്രഹവും വിസ്തൃതമായ മണ്ഡപവും പ്രൗഢമായ നമസ്കാര മണ്ഡപവും ഒക്കെയായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ക്ഷേത്ര കെട്ടിടത്തിന് രണ്ട് നിലകൾ ഉണ്ട് 34 കോൽ ഉയരമുണ്ട്. കരിങ്കൽ പാക്കും അകത്തെ കിഴക്കോട്ടുള്ള വാതിലും പ്രാധാന്യമുള്ളതാണ്ക്ഷേത്രചുവരിലെ ചിത്രശിൽപങ്ങൾ അതീവ സുന്ദരങ്ങളാണ്.ഇരുവശങ്ങളിലും ദീപമേന്തിയ സുന്ദരിമാർ ചുവരിൽ അനന്തശയനം ഋഷികന്യക ബ്രാഹ്മണോത്തമർ സരസ്വതി വൈഷ്ണവാവതാരങ്ങളായ മത്സ്യം വരാഹം നരസിംഹം വാമനൻ ശ്രീകൃഷ്ണൻ കൽക്കി പിന്നെ പാലാഴിമഥനം കുചേലൻ രാമ സീതാമാർ ഹനുമാൻ തുടങ്ങിയവയും മനോഹരമായ തീർത്തിരിക്കുന്നു. ചുറ്റമ്പലം മനോഹരമായി പുനർ നിർമ്മിച്ചിരിക്കുന്നു . ഗോപുരം പൂർണ്ണതയുടെ പാതയിലാണ് ഈശാനകോണിൽ ആഴമേറിയ തീർത്ഥ കിണർ. കിണറിന്നടുത്തായി ചുറ്റമ്പലത്തിൽ മുളയറ .ഇരു ഭാഗത്തായി പ്രാർത്ഥനയ്ക്കായി നിർമ്മിച്ച തറ . എല്ലാം കാണാം ക്ഷേത്രത്തിന് പുറത്തുള്ള വലിപ്പമേറിയ ബലിക്കൽ ഒരു പ്രത്യേകതയാണ്. മഹാക്ഷേത്രം എന്ന നിലയിലുള്ള അംഗങ്ങളെല്ലാം പൂർണമായി വരുന്നു വിഷ്ണു ക്ഷേത്രത്തിന്റെ തിരുനെറ്റിയിൽ മഹാവിഷ്ണുവിന്റെ ചതുർബാഹുരൂപം ഒരു ഐശ്വര്യമായിട്ട് കാണാം ഭക്തജനങ്ങൾക്ക് അനുഗ്രഹ ആശിസ്സുകൾ നൽകി ചേർത്തുപിടിക്കുന്ന ഭഗവാനാണ് ഇവിടുത്തെ മഹാവിഷ്ണു .ഭഗവാൻ എന്നും ഭക്തന് വിധേയനാണല്ലോ ഓം നമോ ഭഗവതേ വാസുദേവായ.
വിഷ്ണുക്ഷേത്രത്തിന് തെക്കുഭാഗത്തായി ശിവക്ഷേത്രം. ചതുര ശ്രീകോവിൽ ഉയരമുള്ള ശിവലിംഗം. മഹാവിഷ്ണുവിന് തത്തുല്യമായ് ശിവഭഗവാനെയും ആരാധിച്ചുവരുന്നു. നമസ്കാര മണ്ഡപത്തിൽ നന്ദികേശ്വരൻ മഹാദേവൻ തിരു കുടുംബ സ്വഭാവത്തിലാണ് കുടുംബ ഐശ്വര്യത്തിനും ശ്രേയസിനും ഒക്കെയായി ഭക്തന്മാർ ഇവിടെ ഭജിക്കുന്നു .ഭക്തന്മാരെ അകമഴിഞ്ഞ് അനുഗ്രഹിക്കുന്ന ചൈതന്യമാണ് ശിവഭഗവാന് .ഭഗവാൻ ഇവിടെ ക്ഷിപ്രസാദിയാണ് ധാരാളം ഭക്തജനങ്ങൾ ഇവിടെ പൂജകൾ അർപ്പിച്ച് പ്രാർത്ഥിച്ചു വരുന്നു വിഷ്ണുക്ഷേത്രത്തോടനുബന്ധിച്ച് ഒക്കത്ത്. ഗണപതിയായി ഉപദേവ സങ്കല്പത്തിൽ ഗണപതി. രൂപ പ്രതിഷ്ഠയാണ്. വിഘ്നേശ്വരനായ ഭഗവാൻ പ്രാർത്ഥനയോടെ മുന്നിലെത്തുന്ന ഭക്തജനങ്ങളുടെ ജീവിത തടസ്സങ്ങൾ തീർത്ത് ജീവിതവിജയത്തിന്റെ വഴികൾ തുറന്നുകൊടുക്കുന്നു .ചുറ്റമ്പലത്തിന്റെ വായു കോണിൽ ഭഗവതി ക്ഷേത്രം .ഉപദേവത, കണ്ണാടി ബിംബ പ്രതിഷ്ഠയാണ്. വ്യാളി മുഖം ചേർന്നിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളുടെ ആവിർഭാവത്തിന് ഒക്കെ മുൻപ് ഇവിടെ ഭഗവതി ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു .ആയത് സമീപകാലത്ത് പ്രതിഷ്ഠിക്കുകയായിരുന്നു .ശാന്തമായ ഭാവം. ക്ഷേത്ര സമ്മുച്ചയത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ശാസ്താക്ഷേത്രം. പ്രഭാസത്യ കലയായി സങ്കല്പം കഴ ബിംബമായ പ്രതിഷ്ഠ .മേൽക്കൂരയിൽ ഒഴിവിട്ടിട്ടുണ്ട് മണ്ഡലകാലത്തിലിവിടെ ഉത്സവാന്തരീക്ഷമാണ് .അയ്യപ്പഭക്തന്മാർ ധാരാളമായി വന്നുചേരുന്നു പ്രാർത്ഥനയും ഭജനയും ഒക്കെയായി ആഘോഷമായി നടത്തിവരുന്നു വ ളരെ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ക്ഷേത്രത്തിൽ നടന്ന പുനപ്രതിഷ്ഠാ കർമ്മം 2004 ജൂൺ 23 ബുധനാഴ്ച പകൽ ചിങ്ങം രാശിയിൽ വരുന്ന മുഹൂർത്തത്തിൽ അഞ്ച് പ്രതിഷ്ഠകളും ഒരേ സമയത്ത് നടക്കുകയായിരുന്നു. ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരി പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു പുനപ്രതിഷ്ഠ നടന്നത് .ഒരു ചെറു കുന്നിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടികൾ പലതും കയറി വേണം മുകളിലെത്താൻ ക്ഷേത്ര പറമ്പിന് 96 സെന്റ് വിസ്തൃതിയുണ്ട് വടക്ക് ഭാഗത്ത് 70 സെന്റ് വിസ്തൃതിയിൽ ക്ഷേത്രക്കുളം .ക്ഷേത്രക്കുളം പുനരുദ്ധിക്കേണ്ടതുണ്ട് ഇപ്പോൾ കുളം വളരെ മോശമായ അവസ്ഥയിലാണ് .
.ഉത്സവം പ്രധാനപൂജകൾ
നരസിംഹം ജയന്തിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം .ക്ഷേത്രം പൂർണമാകുന്ന മുറക്ക് അകരാദിയായി ഉത്സവം നടക്കേണ്ടതുണ്ട് .ക്ഷേത്രപ്രവർത്തികൾ പൂർണമാവാത്തതിനാൽ പടഹാദിയായി ഉത്സവം നടക്കുന്നു. തിടമ്പുനൃത്തം ഉത്സവത്തിന്റെ ഭാഗമാണ് പതിവ് പൂജകൾക്ക് പുറമേ ഘോഷങ്ങളോടേയുള്ള തിടമ്പെഴുന്നള്ളിപ്പ് തുടങ്ങിയ പരിപാടികൾ നടത്തുന്നു. അഷ്ടദ്രവ്യ ഗണപതി ഹോമം പാൽപ്പായസം പാനകം തുടങ്ങിയ വിശേഷാൽ വഴിപാടുകളും ഉണ്ടാവാറുണ്ട്.
പ്രതിഷ്ഠാദിനം
മിഥുനം 9 തീയതിയാണ് പ്രതിഷ്ഠാദിനം ആചരിക്കുന്നത് രണ്ടുദിവസമായാണ് ആചരണം പതിവ് പൂജകൾക്കും പുറമേ വിശേഷാൽ ഗ ണപതി ഹോമം മഹാമൃത്യുഞ്ജയ ഹോമം ഭഗവതിസേവ തുടങ്ങിയവ നടത്തുന്നു .ശിവരാത്രി ദിവസം ക്ഷേത്രത്തിൽ നിറഞ്ഞ ആഘോഷങ്ങളോടെ ആചരിക്കുന്നു കലാപരിപാടികൾ തുടങ്ങിയവക്ക് പുറമേ ആയിരം കുടം അഭിഷേകം ഇളനീർ അഭിഷേകം ക്ഷീരധാര ചുറ്റുവിളക്ക് തുടങ്ങിയ പരിപാടികളും ഉണ്ടാകാറുണ്ട് അഷ്ടമിരോഹിണി വിനായക ചതുർത്ഥി നവരാത്രി പൂജ എഴുത്തിനിരുത്ത് മണ്ഡലകാല പ്രാർത്ഥനകൾ തുടങ്ങിയവയും ഇവിടെ സമയോചിതമായി ആഘോഷിച്ചു വരുന്നു .ഇംഗ്ലീഷ് വർഷാവസാനം എല്ലാ കൊല്ലവും ഭാഗവത സപ്താഹം നടത്തിവരുന്നു.
ത്രികാലപൂജ മൃത്യുഞ്ജയഹോമം പുഷ്പാഞ്ജലി രുദ്രാഭിഷേകം ശിവങ്കൽ ധാര കുവള മാല ലക്ഷ്മി നാരായണ പൂജ സുദർശന ഹോമം തുടങ്ങിയ ഒട്ടേറെ വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തിവരുന്നു .
ചരിത്രം
ക്ഷേത്രത്തിന്റെ പഴക്കം നിർണയിക്കുക പ്രയാസകരമാണ് ക്ഷേത്രം ആരംഭിച്ചതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും ലഭ്യമല്ല എഡി 883 ൽ ചേര രാജാവ് ഇവിടെ ഒരു ശിലാലിഖിതം സ്ഥാപിച്ചതായി ചരിത്രരേഖയുണ്ട്. ( എൻ എം നമ്പൂതിരിയുടെ മലബാർ പഠനങ്ങൾ സാമൂതിരി നാട് ) ശിലാലിഖിതം ഇപ്പോഴും ക്ഷേത്രത്തിൽ ഉണ്ട് ഇത് പ്രകാരം 1150 വർഷങ്ങൾക്കു മുൻപിലും ക്ഷേത്രം നല്ല നിലയിൽ പ്രവർത്തിച്ചുഎന്നാണല്ലോ അത് പ്രകാരം ക്ഷേത്രത്തിൽ 1500 ലേറെ കൊല്ലങ്ങളുടെ പഴക്കം ഉണ്ടാവാം എന്ന് കണക്കാക്കുന്നു 9 മുതൽ 13 വരെയുള്ള നൂറ്റാണ്ടുകളിൽ ഈ ഭാഗങ്ങളിലെ ഭരണം പോർളാതിരിമാരുടെതായിരുന്നു അതുവഴി ക്ഷേത്ര ഭരണം പോർളാതിമാരും നടത്തിയിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് പോർളാതിമാരിൽ നിന്നും ഭരണം സാമൂതിരി രാജാക്കന്മാരിലേക്ക് എത്തിച്ചേർന്നു .സാമൂതിരി രാജാവിന്റെയും കോട്ടയം രാജാവിന്റെയും ഭരണപരമായ ചർച്ചകൾക്ക് ക്ഷേത്രം വേദി ആയിട്ടുണ്ട് ഈ ക്ഷേത്രത്തിന് ആർക്കിയോളജിക്കൽ സർവേയിൽ സ്ഥാനം ലഭിച്ചിട്ടുണ്ട് .ബ്രിട്ടീഷ് ലൈബ്രറിയിൽ ആർക്കിയോളജിക്കൽ സർക്ച്ച് ഓഫ് ഇന്ത്യയുടെ ശേഖരത്തിൽ ഈ ക്ഷേത്രത്തിന്റെതായ 1901 ലെ ഒരു ചിത്രമുണ്ട് നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കുന്നതാണ് .നാരായണ പെരുമാൾ ക്ഷേത്രം എന്നാണ് ഇതിൽ പറയുന്നത് തലക്കളത്തൂർ ക്ഷേത്രത്തെ കുറിച്ച് വില്യം ലോഗനും പറഞ്ഞിട്ടുണ്ട്. 1901 ആർക്കിയോളജിയിലെ ചിത്രം ഓലമേഞ്ഞതും ജീർണിച്ചതുമായ അവസ്ഥയിലാണ് . ടിപ്പുവിന്റെ കോഴിക്കോടൻ ആക്രമണകാലത്ത് മൈസൂർ പട്ടാളം അന്ന് നല്ല നിലയിൽ ആയിരുന്ന .ക്ഷേത്രത്തിലെ ചെമ്പു പാളികൾ മോഷ്ടിച്ച് എടുത്തതായിരിക്കാം എന്ന് പ്രസിദ്ധ ചരിത്രകാരനായ എംജിഎസ് നാരായണൻ അഭിപ്രായപ്പെട്ടിട്ടുണ്ട് ഡോക്ടർ എം ജി ശശിഭൂഷൻ എഴുതിയ ദേശീയ ചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ എന്ന പുസ്തകത്തിൽ ഈ ക്ഷേത്രവും ഉൾപ്പെട്ടിട്ടുണ്ട് ഇവിടെ അഗസ്ത്യ മുനിയുടെ പാദസ്പർശം ഏറ്റിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേ ത്ര ഭരണം ക്ഷേത്രജീർണോധാരണാർത്ഥം 1963 ല് ഒരു പൊതുജന കമ്മിറ്റി രൂപം കൊണ്ട് അവർ ജീർണോദ്ധാരണ പ്രവർത്തികൾ നടത്തിവരവേ 1969ലെ മണ്ഡലകാലത്ത് ഉണ്ടായ ഒരു അഗ്നിബാധയിൽ ക്ഷേത്രം ആകെ തകർന്നു .തുടർന്ന് 12 വർഷക്കാലം ആരാലും ശ്രദ്ധിക്കപ്പെടാതെ നാമാവശേഷമായി . 3 – 11 – 1981-ൽ പ്രദേശത്തെ ഭക്തജനങ്ങൾ ചേർന്ന് ശ്രീമതിലകം സമിതിക്ക് രൂപം കൊടുത്തു. സാമൂതിരി രാജാ ട്രസ്റ്റി അംഗമായി പതിനഞ്ച അംഗ ഭരണസമിതിയാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്. ഈ ക്ഷേത്രം ഇന്നത്തെ നിലയിൽ ഉയർത്തിക്കൊണ്ടുവന്നത് ഈ കമ്മിറ്റിയുടെ കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്. ക്ഷേത്രo പുർണ്ണമാകുന്നതിന് അനുഗ്രഹങ്ങളുണ്ടാവണമെന്ന് പ്രാർത്ഥനയോടെ.
ചെമ്പോളി ശ്രീനിവാസൻ
9446418225