ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇന്ന്ലോക്‌സഭയിൽ അവതരിപ്പിക്കും

2034 മുതല്‍ ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്നടത്താനാണ്കേന്ദ്രസര്‍ക്കാര്‍ആലോചിക്കുന്നത്.അതേസമയംപ്രതിപക്ഷംബില്ലിനെഎതിര്‍ക്കുകയാണ്.

ന്യൂഡല്‍ഹി :ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്ഭരണഘടനഭേദഗതിബില്ലുകള്‍ഇന്ന്ലോക്‌സഭയില്‍അവതരിപ്പിക്കും.129ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമ മന്ത്രി അര്‍ജുന്‍ രാംമേഘ്വാള്‍അവതരിപ്പിക്കും.ഉച്ച തിരിഞ്ഞ് രണ്ട് ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്കായിവെക്കുന്നത്.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള ബില്‍, കേന്ദ്രഭരണപ്രദേശങ്ങളുടെകാലാവധി സംബന്ധിച്ച ഭേദഗതിബില്‍എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.ബില്‍പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്സഭ സ്പീക്കറാണ്പ്രഖ്യാപിക്കുക.ബില്‍അവതരണം പ്രമാണിച്ച്എല്ലാ എംപിമാരും സഭയില്‍ ഉണ്ടാകണമെന്ന്ബിജെപി വിപ്പ്പുറപ്പെടുവിച്ചിട്ടുണ്ട്.

2034 മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്നടത്താനാണ്കേന്ദ്രസര്‍ക്കാര്‍ആലോചിക്കുന്നത്.അതേസമയം പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുകയാണ്.ജനാധിപത്യവിരുദ്ധവും ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുമാണ്ബില്ലെന്നാണ്പ്രതിപക്ഷനേതാക്കള്‍ ആരോപിക്കുന്നത്.

ലോക്സഭയിലുംരാജ്യസഭയിലുംബിജെപിക്ക്ഒറ്റയ്ക്ക്കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണഘടനാഭേദഗതിയും മറ്റുംസര്‍ക്കാരിന്എളുപ്പമാകില്ല.ഡിസംബര്‍4ന്ആരംഭിച്ചപാര്‍ലമെന്റിന്റെശീതകാലസമ്മേളനം ഡിസംബര്‍ 20 ന് അവസാനിക്കും.