മോസ്കോ:ക്യാൻസറിനെപ്രതിരോധിക്കാനുള്ളസുപ്രധാനനീക്കവുമായിറഷ്യ.ക്യാൻസറിനെപ്രതിരോധിക്കാനുള്ളവാക്സിൻവികസിപ്പിച്ചതായി റഷ്യൻ ആരോഗ്യമന്ത്രാലയം.രാജ്യത്തെപൗരന്മാർക്ക്2025ഓടെസൗജന്യമായിനൽകാനുള്ളനടപടിക്രമങ്ങൾആരംഭിച്ചതായുംഅധികൃതർഅറിയിച്ചു.ക്യാൻസറിനെതിരെയുള്ളപോരാട്ടത്തിന്റെഭാഗമായിറഷ്യഎംആർഎൻഎവാക്സിൻവികസിപ്പിച്ചിട്ടുണ്ട്.രാജ്യത്തെക്യാൻസർപോരാളികൾക്ക് ഈ വാക്സിൻസൗജന്യമായിനൽകാനാണ്ഭരണകൂടത്തിന്റെതീരുമാനം.
റഷ്യൻആരോഗ്യമന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കാപ്രിനെ ഉദ്ധരിച്ചു കൊണ്ട് റഷ്യൻ വാർത്താ ഏജൻസിയായടാസ്റിപ്പോർട്ട് ചെയ്തു.ക്യാൻസർ കോശങ്ങൾ ഉണ്ടാവുന്നത്ത യാനുംമെറ്റാസ്റ്റെയ്‌സുളെ ഇല്ലാതാകാനും ഈ വാക്സിന് സാധിക്കുമെന്ന് പ്രീ-ക്ലിനിക്കൽപരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഗമലെയ നാഷണൽറിസർച്ച് സെന്റർഫോർഎപ്പിഡെമിയോളജി ആന്റ്മൈക്രോ ബയോളജി ഡയറക്ടർ അലക്സാണ്ടർഗിൻറ്റ്സ്‍ബെർഗ് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പ്രതികരിച്ചു.
നിലവിൽരൂപീകരിച്ചിരിക്കുന്ന വാക്സിൻ രാജ്യത്തെ കാൻസർ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള താണ്. ശരീരത്തിലെ ട്യൂമറുകളുടെ രൂപീകരണം ഇല്ലാതാൻ ഈ വാക്സിൻ ഉപയോഗിക്കില്ല.മറ്റ്രാജ്യങ്ങൾവികസിപ്പിച്ചെടുത്തകാൻസർവാക്സിനുകൾക്ക് സമാനമായിഓരോരോഗിയുടെ ആരോഗ്യം പരിശോധിച്ച ശേഷംഅതിന്അനുകൂലമായരീതിയിലാണ്എംആർഎൻഎവാക്സിന്റെഓരോഷോട്ടുംതയ്യാറാക്കുന്നതെന്ന് വാക്സിൻമേധാവിപറഞ്ഞു. ഏത്തരത്തിലുള്ളക്യാൻസറിനാണ് ഈ വാക്സിൻ ഉപയോഗിക്കുക എന്നോ അത് എത്രത്തോളം രോഗികളിൽഫലപ്രദമാകുമോഎന്നോന്നുംഇതുവരെയുംറഷ്യവെളിപ്പെടുത്തിയിട്ടില്ല.
ലോകത്ത് കാൻസർ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.റഷ്യയിലുംരോഗികളുടെഎണ്ണത്തിൽവർദ്ധനവ്രേഖപ്പെടുത്തിയിട്ടുണ്ട്. 2022- ലെകണക്ക്പ്രകാരംഏകദേശംആറ്ലക്ഷത്തിലധികംകാൻസർ രോഗികൾ റഷ്യയിൽ ഉണ്ടായിരുന്നു. ഈ വർഷം ആദ്യം ഒരു ടെലിവിഷൻ ഷോയിൽക്യാൻസർവാക്സിൻഅന്തിമഘട്ടത്തിലാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡി മിർ പുടിൻ പറഞ്ഞിരുന്നു.
HPVവാക്സിൻപോലെയുള്ളപ്രിവൻ്റീവ്വാക്സിനുകൾമനുഷ്യശരീരത്തിലെകോശങ്ങളെക്യാൻസർപോലുള്ളരോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.ശരീരത്തിന്റെപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിലൂടെപ്രിവൻ്റീവ്വാക്സിനുകൾക്ക് ട്യൂമർ വളർച്ചയെമന്ദഗതിയിലാക്കാൻസഹായിക്കുന്നുണ്ടെന്നാണ് ഓങ്കോളജിവിദഗ്ധർ പറയുന്നത്.കോവിഡിന്റെ സമയത്തുംറഷ്യസ്വയംവാക്സിൻനിർമ്മിച്ചിരുന്നു.സ്‌പുട്‌നിക് വി എന്ന പേരുള്ള ഈ വാക്സിൻനിരവധിരാജ്യങ്ങൾക്ക്വിൽക്കുകയുംചെയ്തിരുന്നു.