എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.ശ്വാസതടസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും വഷളായതായി ഡോക്ടർമാർ അറിയിച്ചു.