ആരാധ്യക്ക് നാടിന്റെ ആദരം

കോഴിക്കോട്: യു പി യിലെ വാരണസിയിൽ നടന്ന ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കം പൗരാവലി സ്വീകരണം നൽകി.
ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ പിടി ബാബു ഫ്ലാഗ് ഓഫ് ചെയ്തു.മുക്കം സിവിൽ സ്റ്റേഷൻ,അഗസ്ത്യൻ മുഴി,മുത്തേരി,വട്ടോളി പറമ്പ്മുത്താലം മണാശ്ശേരി പൊറ്റശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിൽ നാട്ടുകാർ സ്വീകരണ സംഘടിപ്പിച്ചു.പിടിഎ ഭാരവാഹികൾഅധ്യാപകർ രക്ഷിതാക്കൾ ജെ ആർ സി തുടങ്ങിയവർ റോഡ് ഷോയിൽ ആരാധിയെ അനുഗമിച്ചു.വിവിധ കേന്ദ്രങ്ങളിൽ വ്യാപാരി വ്യവസായി പ്രമുഖർ സഹകരണ സ്ഥാപന മേധാവികൾ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ ആരാധ്യയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചു.