അഡ്വാൻസ്‌ഡ് റോബോട്ടിക്‌സ് & ലേസർ യൂറോളജി സെൻ്റർ ഉദ്ഘാടനം

കോഴിക്കോട്: ബേബി മെ. മ്മോറിയൽ ഹോസ്‌പിറ്റൽ (ബിഎംഎച്ചി പുതുതായി അഡ്വാൻസ്‌ഡ് റോബോട്ടിക്‌സ് & ലേസർ യൂറോളജി സെൻ്റർ ആരംഭിച്ചു. അത്യാധുനികമായ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള മികച്ച ചികിത്സലഭ്യമാകുകയാണ് ലക്ഷ്യം. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ കൂടുതൽ കൃത്യതയും സുരക്ഷയും രോഗികൾക്ക് ഉറപ്പാക്കാൻ സാധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് ബി എം എച് സി ഇ ഓ അനന്ത് മോഹൻ പൈ സംസാരിച്ചു

റോബോട്ടിക് സർജറിയിൽ നിരവധി മേന്മകളുണ്ടെന്നു ബേബി മെമോറിയൽ ഹോസ്‌പിറ്റൽ സി ഇ. ഒ. ഡോ. അനന്ത് മോഹൻ പൈ പറഞ്ഞു മൂത്രനാളി, പുരുഷ പ്രത്യുത്‌പാദന വ്യവസ്ഥ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയായ യൂറോളജി സമീപ വർഷങ്ങളിൽ വിപ്ലവകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അവയിൽ, റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ ഒരു ഗെയിം- ചേഞ്ചറായി വേറിട്ടുനിൽക്കുന്നു. പ്രത്യേകിച്ച് ഡാവിഞ്ചി സർജിക്കൽ സിസ്റ്റത്തിൻ്റെ വരവോടെ