കാലിക്കറ്റ് അഡ്വർടൈസിങ് ക്ലബ്ബ്അക്കാഡമിക്ക് എക്സ‌ലൻസ് പുരസ്‌കാരങ്ങൾ നൽകി

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജൻസികളിലെയും മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്‌മയായ കാലിക്കറ്റ് അഡ്വർടൈസിങ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആർദ്ര ശങ്കർ, ബിനിറ്റ ആൻ രഞ്ജിത്ത്, ദീപ്‌ത എ. ആർ എന്നീ വിദ്യാർഥികൾക്ക് അക്കാഡമിക്ക്‌ എക്‌സലൻസ് പുരസ്‌കാരങ്ങൾ നൽകി

പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ ചീഫ് എക “സിക്യൂട്ടീവ് ഓഫീസർ ശൈലേഷ് സി നായർ പുരസ്‌കാരങ്ങൾ നൽകി ക്ലബ് പ്രസിഡൻന്റ് ശ്രീജിത്ത് കടത്തനാട്. സെക്രട്ടറി കെ ഇ ഷിബിൻ, ട്രഷറർ എ ആർ അരുൺ രക്ഷാധികാരി എൻ രാജീവ് ക്ലബ്ബ് അംഗങ്ങളായ പി എം മാത്യൂ, അനീഷ്‌കുമാർ എം. വി. സുനിൽ വർഗീസ്, ഗോപൻ സി., അനീഷ് കെ എൽ എന്നിവർ സംസാരിച്ചു.