വരും ദിവസങ്ങളിൽ മഴ ശക്തമാകും,വീണ്ടും ന്യൂനമർദ്ദം,

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2 – 3 ദിവസം ജാർഖണ്ഡ്,ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ ഗുജറാത്ത് തീരത്ത് മുതൽ തെക്കൻ കർണാടക തീരത്ത് വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക്സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ജൂലൈ 09 & 10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജൂലൈ 8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായകാറ്റിന്സാധ്യത വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ യെല്ലോ അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഇന്ന് രാത്രി 08:30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയസമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീര ദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.