കല്‍പ്പറ്റ: റെഡ് അലേർട്ട് ദിവസം കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച ട്യൂഷന് സെന്ററിന്റെ പേരില്‍ കേസ്. കല്‍പ്പറ്റ വുഡ്ലാന്റ് ഹോട്ടലിനുസമീപം പ്രവര്‍ത്തിക്കുന്ന ‘വിന്റേജ്’ ട്യൂഷന് സെന്ററിന്റെ പേരിലാണ് കേസെടുത്തത്. വയനാട് ജില്ലയില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് ചുവപ്പുജാഗ്രത പ്രഖ്യാപിച്ച ദിവസം ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ചതിനാണ് കേസ്.

ചുവപ്പുജാഗ്രത പ്രഖ്യാപിച്ച ദിവസം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിക്കുകയും ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.