വേടനെതിരായ പരാതി ഇങ്ങനെ.കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചെന്നും 2023 മാര്‍ച്ച് വരെ പലവട്ടംലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു

വിവാഹ വാഗ്ദാനം നല്‍കി റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി തന്നെ ബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വേടന്‍ സാമ്പത്തികമായും ശാരീരിമായും തന്നെ ചൂഷണം ചെയ്തുവെന്വ്യക്തമാക്കുന്നതാണ് യുവ ഡോക്ടറുടെ പരാതി. 2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചെന്നും 2023 മാര്‍ച്ച് വരെ പലവട്ടംലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.യുവ ഡോക്ടര്‍ പിജി ചെയ്യുന്ന സമയത്താണ് 2021 ഏപ്രിലില്‍ വേടനുമായി ഇൻസ്റ്റഗ്രാം വഴി  പരിചയപ്പെടുന്നത്.താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ച ഇൻറർവ്യൂകളും, പാട്ടുകളും കണ്ട് ആകൃഷ്ടയായി യുവതി മെസേജ് അയച്ചു. പിന്നീട് ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. തന്നെ ഇഷ്ടമാണെന്നും,  വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറ.യുന്നു. പരിചയപ്പെട്ട ശേഷം പരസ്പരം ഫോണിലൂടെ വിളിച്ചു. ഒരുദിവസം ഫെയ്സ്ബുക്ക് പേജിലൂടെ വന്ന ഒരു പോസ്റ്റിനേക്കുറിച്ച് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞ് വേടൻ യുവതിയെ ഫോണിൽ വിളിച്ചു. ഉച്ചയോടെ വേടന്‍ യുവതി താമസിച്ച ഫ്ലാറ്റിലെത്തി. സമൂഹമാധ്യമത്തില്‍.വന്ന പോസ്റ്റിനേക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. താന്‍ സമ്മതിച്ചുവെന്നും .യുവതിയുടെ മൊഴിയിലുണ്ട്. ചുംബിച്ചതിന് പിന്നാലെ പെട്ടെന്ന്  വേടന്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു..സമ്മതമില്ലാതെ ബലാല്‍സംഗം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയില്‍ .വിശദീകരിക്കുന്നത്. ഈ സംഭവത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് പോയത്. .പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറിൽ തന്റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ..ആവശ്യപ്പെട്ടു. 2021 മുതൽ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റും താനാണ്ബുക്കു ചെയ്തു നൽകിയതെന്നും യുവതി പറയുന്നു. പലപ്രാവശ്യമായി 8,356/- രൂപയുടെ ട്രെയിൻ ടിക്കറ്റ്  ബുക്ക് ചെയ്ത്.നല്‍കിയിട്ടുണ്ട്. 2022 മാർച്ച് , ജൂൺ മാസങ്ങളിൽ പല ദിവസങ്ങളിൽ വേടൻ തന്റെ ഫ്ലാറ്റിൽ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു.