കൊച്ചി:താരസംഘടനയായ’ അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോൻ തെരഞ്ഞെ ടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേർ പത്രിക നൽകിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേർ പത്രിക പിൻവലിച്ചതോടെയാണ് ദേവൻ-ശ്വേതാ മേനോൻ മത്സരത്തിന് വഴിതെളിഞ്ഞത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനെ പരാജയപ്പെടുത്തിയാണ് കുക്കുപരമേശ്വരൻ വിജയിച്ചത്.