ന്യൂഡൽഹി: രണ്ടാമത്തെ ദേശീയ ബഹിരാകാശ ദിനം ആചരിച്ച് രാജ്യം. ബഹിരാകാശ സംഘത്തിൽ ചേരാൻ ഇന്ത്യൻ യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ബഹിരാകാശ ദിനാഘോഷവേളയിൽ വിർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്ആർഒ സംഘടിപ്പിച്ച രണ്ടാം ദേശീയ ബഹിരാകാശ ദിന പരിപാടിയിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പങ്കെടുത്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങും, ഐഎസ്ആർഒ ചെയർമാൻ വി നാരായണനും സന്നിഹിതരായിരുന്നു. ഭാരത് മണ്ഡപത്തിൽ വെച്ചുള്ള ചടങ്ങിൽ ബഹിരാകാശ സഞ്ചാരികളായ അജിത് കൃഷ്‌ണൻ, പ്രശാന്ത് ബി നായർ, അംഗദ് പ്രതാപ് എന്നിവരും പങ്കെടുത്തു.
കേരളം
kerala
उत्तर प्रदेशउत्तराखंडछत्तीसगढ़झारखंडदिल्लीबिहारमध्य प्रदेशराजस्थानहरियाणाहिमाचल प्रदेश
ചന്ദ്രയാൻ മൂന്നിന്‍റെ വിജയസ്‌മരണയിൽ രാജ്യം: ബഹിരാകാശ സംഘത്തിൽ ചേരാം, യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി – NATIONAL SPACE DAY 2025
ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമാകാൻ യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ ക്ഷണം. രണ്ടാമത്തെ ദേശീയ ബഹിരാകാശ ദിനാഘോഷവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇസ്രോ ചെയർമാൻ.
ന്യൂഡൽഹി: രണ്ടാമത്തെ ദേശീയ ബഹിരാകാശ ദിനം ആചരിച്ച് രാജ്യം. ബഹിരാകാശ സംഘത്തിൽ ചേരാൻ ഇന്ത്യൻ യുവാക്കളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ബഹിരാകാശ ദിനാഘോഷവേളയിൽ വിർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐഎസ്ആർഒ സംഘടിപ്പിച്ച രണ്ടാം ദേശീയ ബഹിരാകാശ ദിന പരിപാടിയിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പങ്കെടുത്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങും, ഐഎസ്ആർഒ ചെയർമാൻ വി നാരായണനും സന്നിഹിതരായിരുന്നു. ഭാരത് മണ്ഡപത്തിൽ വെച്ചുള്ള ചടങ്ങിൽ ബഹിരാകാശ സഞ്ചാരികളായ അജിത് കൃഷ്‌ണൻ, പ്രശാന്ത് ബി നായർ, അംഗദ് പ്രതാപ് എന്നിവരും പങ്കെടുത്തു.
ചന്ദ്രയാൻ-3 സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നത്. ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയത്തോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി.
രാജ്യം ബഹിരാകാശ മേഖലയിൽ മുന്നേറുന്നതിന് നൽകിയ പിന്തുണയ്‌ക്ക് ഇന്ത്യയിലെ പൗരന്മാർക്കും സർക്കാരിനും വി നാരായണൻ നന്ദി പറഞ്ഞു. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചതിനും, 2047ലെ വികസിത് ഭാരത് ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ പദ്ധതിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചതിനും അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.