ഇന്ത്യയിൽ ആദ്യമായി ലോകത്തിലെ ഏറ്റവും ചെറിയ ഡ്യുവൽ ചേമ്പർ ലീഡ്‌ലെസ്സ് പേസ്മേക്കർ (AVEIR DR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെൻറർ .

കോഴിക്കോട് : സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന ഏറ്റവും പുതിയ ചികിത്സാ സംവിധാനമാണ് ലീഡ് ലെസ്സ് ക്യാപ്സൂൾ പേസ്മേക്കർ .ഈ വിഭാഗത്തിൽ ഇന്ന് ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും ചെറിയ ഡ്യുവൽ ചേമ്പർ ലീഡ്‌ലെസ്സ് പേസ്മേക്കർ ചികിത്സാ രീതിയാണ് (AVEIR DR ).
പഴയ സംവിധാനത്തിൽ ഉള്ള പേസ്മേക്കർ നെഞ്ചിൽ ഒരു മുറിവ് ഉണ്ടാക്കി അവിടെ ഘടിപ്പിക്കുകയും അതിൽ നിന്ന് ഹൃദയത്തിന്റെ രണ്ട് അറകളിലേക്ക് ഓരോ വയർ കടത്തിവിട്ട് അത് വഴി ഹൃദയമിടിപ്പ് നിയന്ത്രണത്തിൽ കൊണ്ട് വരികയുമാണ് ചെയ്തിരുന്നത് .പിന്നീട് സിംഗിൾ ചേമ്പർ ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സാ രീതിയുടെ വരവോടെ സർജറിയും മറ്റു മുറിവുകളും ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും ഹൃദയത്തിന്റെ രണ്ട് അറകളിലും പ്രവർത്തിപ്പിക്കാൻ സാധിക്കില്ല എന്നത് കൊണ്ട് അത്തരത്തിലുള്ള ചികിത്സ ആവശ്യമുള്ളവർക്ക് അതിന്റെ ഗുണം ലഭിക്കാതെ പോകുകയാണ് ഉണ്ടായിരുന്നത് .
എന്നാൽ ഇന്ന് (AVEIR DR ) ക്യാപ്സൂൾ പേസ്മേക്കർ ന്റെ കടന്ന് വരവോടെ സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഹൃദയത്തിന്റെ രണ്ട് അറകളിലും ഈ പേസ്മേക്കർ ഘടിപ്പിച്ച് പരസപരം വയർലെസ് കമ്മ്യൂണിക്കേഷൻ വഴി പ്രവർത്തിച്ച് ഹൃദയമിടിപ്പ് സാധരണ രീതിയിൽ നിയന്ത്രണത്തിൽ കൊണ്ട് വരാൻ സാധിക്കും .

കോഴിക്കോട് സ്വദേശി ആയിട്ടുള്ള 70 വയസ്സുകാരനിൽ ആണ് ഇന്ത്യയിൽ ആദ്യമായി മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെൻറർ ലെ സീനിയർ കാർഡിയോളജിസ്റ്റ് ആൻഡ് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപി യുടെ നേത്രത്തിൽ ആണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത് .ഹൃദയമിടിപ്പിന്റെ താളപിഴവുകൾ ക്ക് പൂർണ്ണമായും പരിഹാരം നൽകുന്ന ഈ അതിനൂതന ചികിത്സാ രീതി ഇന്ത്യയിൽ ആദ്യമായി നമ്മുടെ കോഴിക്കോട് കൊണ്ട് വരാൻ സാധിച്ചതിൽ വലിയ ചാരിതാർഥ്യമുണ്ടെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ പറഞ്ഞു .