പ്രധാനമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് തിരുവനന്തപുരത്തെത്തുമ്പോള്‍ റോഡ് ഷോ അടക്കം വന്‍ സ്വീകരണം നല്‍കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. വികസിത തിരുവന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. 2030 വരെയുള്ള തിരുവനന്തപുരം വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമാദി അവതരിപ്പിക്കുന്നത്. കേരളത്തിനനുവദിച്ച പുതിയ നാല് ട്രെയിനുകളുടെ ഉദ്ഘാടനവുംപ്രധാനമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും