ദീപക് ആത്മഹത്യാ- ഷിംജിത മുസ്തഫ വടകരയില്‍ അറസ്റ്റില്‍

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍വെച്ചാണ് ഷിംജിതയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിയെ പിടികൂടിയത്. കോഴിക്കോടേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

ദീപക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ തിങ്കളാഴ്ചയാണ് യുവതിയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.