“കൂടെ 2026″കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്

മലപ്പുറം: മഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് “കൂടെ 2026” ജനുവരി 26 ന് മഞ്ചേരിയിൽ. രാവിലെ 10മുതൽ 2വരെ മഞ്ചേരി ചുള്ളക്കാട് ഗവ. യു പി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ
നട്ടെല്ലിന്റ്റ വളവിനുള്ള സർജറി, കുട്ടികളുടെ ഹാർട്ട് സർജറി,
കുട്ടികൾക്കുള്ള വിവിധ സർജറികൾ,കോങ്കണ്ണിനുള്ള സർജറി, അപസ‌രത്തിനുള്ള സർജറി, അസ്ഥിരോഗ സർജറി തുടങ്ങിയവയുടെ നിർണയവും ലഭ്യമാണ്.
കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും തുടർ ചികിത്സയും ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും.
9847949494