
കോഴിക്കോട് : ഇന്ത്യന്‍ കായിക ഇതിഹാസവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ പയ്യോളിയിലെ ‘ഉഷസ്’ വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുന്‍ കബഡി താരമായിരുന്ന അദ്ദേഹം സിഐഎസ്എഫില്‍ ഓഫീസറായിരുന്നു. പി.ടി. ഉഷയുടെ കായിക കരിയറിലും ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉഷ സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. സംസ്കാരം പിന്നീട് നടക്കും
ഭാര്യ: പി.ടി. ഉഷ (രാജ്യസഭാ എം.പി, ഐഒഎ പ്രസിഡന്റ്).
മകന്: ഡോ. വിഘ്നേഷ് ഉജ്ജ്വല്‍.
മരുമകള്‍: ഡിംപിള്‍ ചൗധരി.
