കൊച്ചി : മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഷൂട്ടിങിനായി ചോറ്റാനിക്കരയിൽ എത്തിയ നടനെ ഹോട്ടൽ മുറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രി താരം നടൻ എന്നതിലുപരി ഗായകൻ കൂടിയാണ് നവാസ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. നടി രഹ്നയാണ് ഭാര്യ. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.