

ആറന്മുളയിലേതു പോലെ അടയ്ക്കാപുത്തൂരിനുമുണ്ട്സ്വന്തമായൊരു പൈതൃക ക ണ്ണാടി പ്രോത്സാഹിപ്പിക്കുവാനും, പരസ്യങ്ങൾ ചെയ്യുവാനും ആരുമില്ലാത്തതുകൊണ്ടാണ് ‘അടയ്ക്കാപുത്തൂർ കണ്ണാടിയുടെ’ പെരുമ അറിയപ്പെടാതെ പേയത്. സവിശേഷതകൾ ഏറെ നിറഞ്ഞ അടയ്ക്കാപുത്തൂർ കണ്ണാടിയുടെ നിർമ്മാണത്തിൽ പോലുമുണ്ട് ഏറെ പ്രത്യേകതകൾ, കരിമണ്ണും, ഓടും, ചകിരിയും ചേർത്ത് കരു ഉണ്ടാക്കലാണ് ആദ്യ പടി. ചെമ്പും, വെളുത്തീയ്യവും ഇതിനകത്തേക്ക് ഉരുക്കി ഒഴിക്കും. ലായനി ഉറച്ചശേഷം മണ്ണ് പൊട്ടിച്ച് കണ്ണാടിയുടെ ആദ്യ രൂപം പുറത്തെടുക്കും. ചിത്രം തെളിയുന്നതു വരെ ഉരച്ചു മിനുക്കിയ വെങ്കലത്തിലുണ്ടാക്കിയ ഫ്രെയിമിൽ ഘടിപ്പിക്കും. ഏതൊരു കണ്ണാടിയോടും കിട പിടിക്കുന്നതരത്തിലാണ് അടയ്ക്കാ പുത്തൂർ കണ്ണാടിയുടെ നിർമ്മാണം. അതീവശ്രദ്ധയും,വൈദഗ്‌ദ്യവും ആവശ്യമാണ് ഈ പ്രക്രിയയ്ക്ക്. വായു കുമിളകൾ കണ്ണാടി ലോഹത്തിൽ കുടുങ്ങിയാൽ, മിനുക്കി കഴി യുമ്പോൾ കരികുത്തുകൾ വീഴും. പിന്നെ ഇത് ഉപയോഗശൂന്യമാണ്. രാകി മിനുക്കുമ്പോൾ ചൂടു കൂടിയാൽ ലോഹം പിളരും.ഇതിനെയെല്ലാം മറികടക്കുന്ന ശ്രദ്ധ അടയ്ക്കാപുത്തൂർ കണ്ണാടിയുടെ നിർമ്മാണത്തി നാവശ്യമാണ്. മനുഷ്യന്റെ സൗന്ദര്യ ബോധവുമായി ബന്ധപ്പെട്ടായിരിക്കണം കണ്ണാടിയുടെ നിർമ്മാണം ഉണ്ടായത്. മുഖകണ്ണാടികളുടെ കൂട്ടത്തിൽ ഏറ്റവും പുരാതനം വാൽകണ്ണാടിയാണ്. ആറന്മുളയാണ് വാൽകണ്ണാടിയുടെ ജന്മസ്ഥല മായി കേരളീയർ കണക്കാക്കുന്നത്. എന്നാൽ പാലക്കാട് ജില്ലയിൽ ചെരുപ്പുളശ്ശേരിയ്ക്ക് അടുത്ത് അടയ്ക്കാപുത്തൂരെന്ന കൊച്ചു ഗ്രാമം വാൽകണ്ണാടികൊണ്ട് ഇന്ന് പ്രസിദ്ധമായിരിക്കുന്നു. ലോഹകണ്ണാടിയുടെ നിർമ്മാണം കേരളീയരുടെ സാങ്കേതികജ്ഞാനത്തെയും, സൗന്ദര്യബോധത്തെയും, അടയാളപ്പെടുത്തുന്നു.
അടയ്ക്കാപുത്തൂരിലെ കുമാരനിലയത്തിലെ ബാലൻ മൂശാരിയാണ് അടയ്ക്കാപുത്തൂർ കണ്ണാടിയുടെ ഉപജ്ഞാതാവ്.
വിഗ്രഹങ്ങളും, ഓട്ടുാത്രങ്ങളും നിർമ്മിച്ചുജീവിക്കുന്നതിനിടയിലാണ് അയൽവാസിയായ പുത്തൂർ കുന്നത്തുമനയ്ക്കൽ രാമൻ നമ്പൂതിരി ഇത്ത രമൊരു ലോഹകണ്ണാടിയുടെ നിർമ്മാണ സാധ്യത കളെകുറിച്ച് ബാലൻ മൂശാരിയോട് പറയുന്നത്. പിന്നീട് ഈ ലോഹകുട്ടിൻ്റെ അനുപാതം കണ്ടെത്താനുള്ള ശ്രമമായിരുന്നു. അന്വേഷണങ്ങൾ കൊണ്ടു ചെന്നെത്തിച്ചത് ഒരു വരദാനം പോലെ, ലോഹ കൂട്ടിന്റെ രൂപത്തിൽ ബാലൻ മൂശാരിയുടെ കൈകളിലും. ഏകദേശം പതിനഞ്ചു വർഷങ്ങൾക്കു മുൻപേയാണിത്. പ്രായമായ അസുഖങ്ങൾ കാരണം ബാലൻ മൂശാരിയിപ്പോൾ കണ്ണാടി നിർമ്മിക്കാറില്ല. ബാലൻ മൂശാരിയുടെ മകൻ കൃഷ്‌ണകുമാറാണിപ്പോൾ കണ്ണാ ടി നിർമിക്കുന്നത്. അദ്ദേഹമാണ് കണ്ണാടിയുടെ നിർമ്മാണ രീതികളെകുറിച്ച്
വിശദീകരിക്കുന്നത്. പാരമ്പര്യമായി ഈ മേഖലയിൽ പരിചയ സമ്പന്ന തയും, അറിവും നേടിയവരാണ് കൃഷ്‌ണകുമാറും കുടുംബവും. കൃഷ്‌ണകുമാറിൻ സഹോദരനും കണ്ണാടിയുടെ നിർമ്മാണത്തിൽ പങ്കാളിയാവാറുണ്ട്. സഹോദരൻ ഹരിഗോവിന്ദനും ശിൽപ്പിയാണ്. നൂറിലധികം ശിൽപ്പങ്ങൾക്ക് ഇദ്ദേഹം ജീവൻ പകർന്നി
ട്ടുണ്ട്. സിംഗപ്പൂർ നഗരത്തിലെ ബൂൺലോയിൽ നിർമ്മിച്ചിട്ടുള്ള പ്രശസ്‌തമായ ആൽഫോൺസാമ്മ യുടെ ശിൽപ്പം ഇദ്ദേഹത്തിൻ്റെ സംഭാവനയാണ്. ഇപ്പോൾ വിദേശത്തു നിന്നു പോലും അടയ്ക്കാപു ത്തൂർ കണ്ണാടിയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
തങ്ങളുടെ പ്രവർത്തിയിൽ ആത്മാർത്ഥതയും, സത്യസന്ധതയും കൈമുതലാക്കിയവരാണ് വെള്ളി നേഴിയിലെ കലാകാരന്മാർ. തലമുറകൾ മാറി വരുമ്പോഴും, ഇപ്പോഴും ഈ പാരമ്പര്യം വെള്ളിനേഴിയിലെ കലാകാരന്മാർ പിന്തുടരുന്നു. ഇത്തരം പ്രത്യേക തകൾ പരിഗണിച്ചാണ് സർക്കാർ വെള്ളിനേഴിയെ കലാഗ്രാമമായി പ്രഖ്യാപിക്കുന്നത്. പണത്തിനും, പദവിയ്ക്കും അപ്പുറത്ത് കലയെ ഹൃദയത്തോട് ചേർത്ത ഒരു പറ്റം മനുഷ്യരുടെ നാടായി അടയ്ക്കാപുത്തൂർ ഗ്രാമത്തെ അടയാളപ്പെടുത്തുമ്പോൾ അതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്ന് അടയ്ക്കാ പുത്തൂർ കണ്ണാടിയാണ്.