പതിനെട്ടാം പടിയില്‍നിന്ന് ഫോട്ടോ എടുത്ത പോലീസുകാര്‍ക്ക് നല്ലനടപ്പിനുള്ള തീവ്രപരിശീലനം. എന്നാല്‍ പരിശീലനം എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. ശബരിമലയിലെ ജോലിയില്‍ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക്…
Author: TNT Bureau
ഇന്നും മഴ പെയ്യും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24…
സെക്രട്ടറിയേറ്റിൽ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കർശന നിയന്ത്രണം
സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ. വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകൾ വ്‌ളോഗ് ചിത്രീകരിച്ചുവെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ സർക്കുലർ. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം…
വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല
വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്‌നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കില്‍ യൂണിഫോമും നിര്‍ബന്ധമാക്കി.…
മുനമ്പം – ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ…
ബി.എസ്‌സി. നഴ്‌സിംഗ് – പാരാമെഡിക്കൽ കോഴ്സുകൾ: അലോട്ട്‌മെന്റ് 27-ന്
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി അംഗീകാരം ലഭിച്ച നഴ്‌സിംഗ് കോളേജിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 27-ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 26 വൈകിട്ട്…
പ്രവാസി ക്ഷേമനിധി: വിദേശത്തു നിന്നു വിളിക്കാന്‍ പ്രത്യേക നമ്പര്‍
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിദേശത്തു നിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം. ബി. ഗീതാലക്ഷ്മി അറിയിച്ചു. ഇന്ത്യയില്‍ നിന്നും 1800-8908281 എന്ന ടോള്‍ഫ്രീ നമ്പരില്‍…
29ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന്…
കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡൻ്റ്സ് അവാർഡ് പ്രോഗ്രാമുമായി സൈലം
സൈലം അവാർഡ്‌സിൻ്റെ മൂന്നാമത്തെ എഡിഷൻ നവംബർ 24 ന് കോഴിക്കോട്ട് നടക്കുകയാണ്. സൈലത്തിൽ നിന്നും മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളും, സി.എ. എ.സി.സി.എ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ സൈലം വിദ്യാർഥികളുമാണ് ചടങ്ങിൽ ആദരിക്കപ്പെടുക. കേരളത്തിലെ ഏറ്റവും…
ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളേജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി. ആര്‍…
