ഭക്തർക്ക് സഹായമായി ഫിസിയോതെറാപ്പി സെൻ്ററുകൾ

മലകയറി വരുമ്പോൾ മസിൽ വലിഞ്ഞു മുറുകൽ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവരെ സഹായിക്കാൻ ഫിസിയോതെറാപ്പി സെൻ്ററുകൾ രണ്ടിടത്ത് പ്രവർത്തിക്കുന്നു. ശബരീ പീഢത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുള്ളത്.മസിൽ കോച്ചിവലിക്കൽ, ഉളുക്ക്,…

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യത. 26-ാം തീയതി കഴിഞ്ഞാൽ മഴ കൂടുതൽ സജീവമായേക്കുമെന്നും കാലാവസ്ഥ അറിയിപ്പിൽ പറയുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി തീവ്ര ന്യൂനമർദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി…

വിദ്യാർഥികൾക്ക് നോട്സ് വാട്ട്‌സാപ്പിലൂടെ നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്‌സാപ്പ്‌പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി. ബാലാവകാശ കമ്മിഷന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നാണ് കമ്മിഷന്റെ നിർദേശം. കുട്ടികൾക്ക് നേരിട്ട്…

ഹരിവരാസനം റേഡിയോ ‘ഓണാ’യില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കാൻ ഉദ്ദേശിച്ച റേഡിയോ ഹരിവരാസനം പദ്ധതി ഉപേക്ഷിച്ചു. റേഡിയോ നടത്താൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഏഴു മാധ്യമസ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ഒക്ടോബർ 28 നാണ് മുദ്രവച്ച ബിഡുകൾ തുറന്നത്. ഓരോ സ്ഥാപനവും ബിഡിൽ കാണിച്ച തുക എല്ലാവരുടെയും മുന്നിൽ…

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

കേരളത്തിലെ പ്രശസ്തനായ നാടകകൃത്താണ് ഓംചേരി നാരായണപിള്ള നാരായണപിള്ള എന്ന ഓംചേരി എന്‍ എന്‍ പിള്ള (101) അന്തരിച്ചു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലിയായിരുന്നു അന്ത്യം. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1924-ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും…

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; ശമ്പളവിഹിതം നോര്‍ക്ക നല്‍കും.

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ…

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ…

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് കനത്ത തിരിച്ചടി

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട്, റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് നിർദേശം.…

പണ്ട് പണ്ട് ഒരു കാട്ടിൽ…

“മുത്തശ്ശിക്കഥയെന്ന പോലെ മലകളും ചെങ്കുത്തായ ഇറക്കങ്ങളും കടന്ന് നാലു മണിക്കൂറിലധികം നടന്നാൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന, റോഡുകൾ ഒന്നുമില്ലാത്ത കാട്ടിനുള്ളിൽ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗ്രാമം, വെള്ളഗവി…’ പറഞ്ഞു കേട്ട മുത്തശ്ശിക്കഥകളേക്കാൾ വിചിത്രമായ ഒരു ഗ്രാമം. മലകളും ചെങ്കുത്തായ ഇറക്കങ്ങളും…

ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിയമനം

തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ എച്ച്എംസിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ലാബില്‍ ജോലി ചെയ്ത പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫാര്‍മസി അറ്റന്‍ഡര്‍…