“വിജ്ഞാനമാണദൈവം’. വിശാലചിന്തയും വിചിന്തനബോധവുമാണ് മതം. വിനയമാർന്ന വിവേകമാണ് വഴി”. ഒരു ദേവാലയത്തിലെ ആപ്തവാ ക്യങ്ങളാണിവ.
പുസ്‌തക പ്രതിഷ്‌ഠയുള്ള ദേവാലയം, കേൾക്കുമ്പോൾ പുതുമ തോന്നുമെങ്കിലും അങ്ങനെയൊരു ദേവാലയം കൂടിയുണ്ട്. പുസ്‌തകത്തെ പ്രതിഷ്ഠിച്ചും അറിവിനെ ആരാധിച്ചും വ്യത്യസ്‌തമാവുകയാണ് കണ്ണൂർ ജില്ലയിലെ മലയോര നഗരമായ ചെറുപുഴക്കു സമീപമുള്ള പ്രാപൊയിൽ, കക്കോട് കിഴക്കേക്കരയിലെ നവപുരം മതാതീത (ഗ്രന്ഥ ക്ഷേത്രം) ദേവാലയം. ആദി ഭാഷാ കവിയായ ചെറുശ്ശേരിയുടെ സ്‌മരണയ്ക്കു വേണ്ടി നിർമ്മിച്ച ചെറുശ്ശേരി ഗ്രാമത്തിലാണ് ദേവാലയം സ്ഥിതി ചെ യ്യുന്നത്. പൂജാരിയില്ലാത്ത ഈ ദേവാലയത്തിലെ പ്രസാ ദവും വഴിപാടും പുസ്‌തകങ്ങളാണ്.

വർഷത്തിലൊരിക്കൽ ദിവസങ്ങൾ നീളുന്ന വിവിധ പരിപാടികൾ ദേവാലയ മഹോൽസവമായി കൊണ്ടാടുന്നു. ഉത്സവ നാളുകളിൽ പല ദേശങ്ങളിലെ പല ഭാഷകൾ സംസാരിക്കുന്ന സാധാരണക്കാരും വിശിഷ്ട വ്യക്തികളും എഴുത്തു കാരും അധ്യാപകരും ചിന്തകരും സാംസ്ക്‌കാരിക പ്രവർത്തകരും ഇവിടെ എത്തിച്ചേരുന്നു. ഉത്സവ നാളുകൾ വ്യത്യസ്ത പരിപാടികളാൽ സമ്പന്നമാണ്. നൃത്തം, നാ ടൻ കലാരൂപങ്ങൾ, അനുഷ്‌ഠാന കലകൾ, പ്രഭാഷണ ങ്ങൾ, സാഹിത്യ സെമിനാറുകൾ, സംവാദങ്ങൾ അനുമോദനങ്ങൾ, ആദരിക്കൽ, പുസ്‌തക പ്രകാശനം, പുസ്തക ചർച്ച, കവിയരങ്ങ്, കഥകൾ അവതരിപ്പിക്കൽ തുടങ്ങി വ്യത്യസ്‌തങ്ങളായ നിരവധി പരിപാടികളാൽ അത് ധന്യമാക്കപ്പെടുന്നു. സാധാരണ ഉൽസവങ്ങളെപ്പോലെ കൊടിയേറ്റവും കൊടിയിറക്കവും ഇവിടെയും കാണാം.

ദേവാലയത്തിൽ വിദ്യാരംഭ ചടങ്ങുകളും നടത്താറുണ്ട്. പ്രാപൊയിൽ നാരായണൻ മാസ്റ്ററാണ് നവപുരം ദേവാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മഹത്താ യ ആശയം ഈ ദേവാലയ നിർമ്മിതിയിലൂടെ സാക്ഷാ ത്ക്കരിച്ചുവെന്നു തന്നെ പറയാം. മതാതീതമായ കാഴ്‌ച പ്പാടിൽ എല്ലാവരെയും ഉൾക്കൊണ്ട് ആരെയും മാറ്റി നിർത്താതെ ജ്ഞാന വഴിയിലേക്കുള്ള വെളിച്ചമാണ് നാരായണൻ മാസ്റ്റർ കാട്ടിത്തന്നത്. ജാതി, മത, ദേശ, ഭാഷ ഭേദങ്ങളില്ലാതെ സർവ്വർക്കും ഒത്തുകൂടാവുന്ന, സ്വതന്ത്രമായി മനസ്സു തുറക്കാവുന്ന ഒരിടം. എല്ലാവരെയും സ്നേഹിക്കുവാനും സൗഹൃദമുണ്ടാക്കുവാനും കലയേയും സാഹിത്യത്തേയും സംസ്ക്‌കാരത്തേയും നെഞ്ചോടു ചേർത്ത് പ്രണയിക്കുന്നവർക്കുള്ള ആശ്രയ കേന്ദ്രമാ കുവാനും നവപുരം ദേവാലയത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം ജീവിതം നാടിനും കാലത്തിനും സമർപ്പിച്ച് ലോകത്തെ അറിവിലേക്കും സംസ്കാരത്തിൻ്റെ ഉത്സവങ്ങളിലേക്കും നയിക്കുന്ന മാഷിൻ്റെ ശ്രമങ്ങൾ ഏറെ പ്രശംസനീയമാണ്. മാഷുടെ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അവ പുസ്‌തക രൂപത്തിൽ പ്രസി ദ്ധീകരിച്ചിട്ടുമുണ്ട്. ‘വെളിച്ചം യാതൊന്നിന്റെയും ശത്രുവല്ല. വെളിച്ചത്തിൽ വെളിപ്പെടുന്നവയിൽ കാലാനുസരി യല്ലാത്തവയെ കാലാനുസരിയാക്കാനുള്ള ഊർജ്ജത്തിന്റെ ഉൾപ്രേരകം കൂടി അവയിൽ അടങ്ങുന്നു എന്നേയുള്ളൂ’. ഈ വെളിച്ചമാണ് മതമെന്നും ഇതാണ് മതാതീതഭാ വമെന്നും ഇതാണ് മതാതീത സഞ്ചാരമാർഗ്ഗങ്ങളെ ദീപ്തമാക്കുന്ന ഉണർവ്വെന്നും നാരായണൻ മാഷ് ഉറപ്പിച്ചു പറയുന്നു.
വൈവിധ്യങ്ങളെ സ്വീകരിച്ചും അറിവിനെ ആരാധി ച്ചും വൈജ്ഞാനിക ശ്രമങ്ങളെ നിന്ദിക്കാതെയും സ്നേഹ സൗഹൃദങ്ങളോടെ ലോക സാഹോദര്യദർശനത്തോടെ അവയെ വിചിന്തനം ചെയ്യണമെന്ന കാഴ്‌ചപ്പാടും അദ്ദേഹം മുന്നോട്ടു വെക്കുന്നു.
പ്രാപ്പൊയിലിലെ കുന്നിൻ ചെരുവിൽ പച്ചപ്പു വിരിച്ച പ്രകൃതി രമണീയ കാഴ്‌ചകള്ക്കിടയിലെ നവപുരം മതാ തീത ദേവാലയം വേറിട്ട കാഴ്‌ച തന്നെയാണ്. പ്രകൃതിയു ടെ മടിത്തട്ടിൽ നല്ല കാറ്റും തണുപ്പുമേകുന്ന പ്രശാന്ത സുന്ദര ഭൂമിയിൽ, കൃഷിത്തോട്ടങ്ങൾക്കിടയിലെ ദേവാലയം ഏറെ അത്ഭുതപ്പെടുത്തുന്നു. ആനയുടെ രൂപ സാദൃശ്യ മുള്ള കരിങ്കൽ പാറയുടെ മുകളിലായാണ് പുസ്‌തക പ്ര തിമ സ്ഥാപിച്ചിട്ടുള്ളത്. ആദ്യം കാണുന്ന കെട്ടിടം ലൈബ്രറിയാണ്. അതു കടന്ന് കോവണി കയറി കരിങ്കൽ പാറയുടെ മുകളിലെത്താം. പുസ്‌തക പ്രതിഷ്‌ഠയുടേയും ചുറ്റു വട്ടത്തേയും മനോഹര കാഴ്‌ചകൾ പാറ മുകളിൽ നിന്നും ആസ്വദിക്കാം. ലൈബ്രറിയുടെ ഒരു വശത്തായി ചെറു ശ്ശേരിയുടെ പ്രതിമയും തൊട്ടു താഴെയായി ഒരു ഗുഹ യിൽ ബുദ്ധ പ്രതിമയും കാണാം. ലൈബ്രറിയുടെ തൊട്ടു മുകളിലായി ചെറിയൊരു വീടുണ്ട്. വീടിനു മുന്നിലാണ് സ്റ്റേജും മറ്റും ഒരുക്കിയിട്ടുള്ളത്. ദേവാലയ ഉത്സവ നാളുകളിൽ ഇവിടെ സാഹിത്യ സാംസ്‌കാരിക പ്രവ ർത്തകർ സംഗമിക്കുന്നു. ഉൽസവ ദിവസങ്ങളിൽ താമസ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാറുണ്ട്. നവീന ആശയങ്ങളുമായി മുന്നേറുന്ന നവപുരം മതാതീത ദേവാലയത്തിലേക്ക് ക ണ്ണൂരിൽ നിന്ന് 64 കിലോമീറ്ററും കാസറഗോഡു നിന്നും 75 കിലോമീറ്ററും ദൂരമാണുള്ളത്