

ഒരു തലമുറയുടെ ആവേശം ഒരു ഗ്രാമത്തിന്റെ ഗുരുനാഥൻ എന്നതിലുമുപരി പൂളാടിക്കുന്നെന്ന കൊച്ചു ഗ്രാമത്തെ ഏവർക്കും സുപരിചിതമാക്കിയ കൈ കരുത്തിന്റെ കലാകാരൻ അതായിരുന്നു പുത്തലത്ത് രാഘവൻ. അപരനെ മൂക്കിനിടിച്ചു നിലം പരിശാക്കുന്ന ബോക്സിങ് എന്ന കായിക ഇനത്തെ ഒരു ഗ്രാമത്തിന്റെ പ്രിയപ്പെട്ട വിനോദവും പ്രതിരോധവും ആക്കി വളർത്താൻ ഒരായുസ്സ് മുഴുവൻ വിനിയോഗിച്ച ഇന്ത്യൻ ബോക്‌സിങ് ചരിത്രത്തിന്റെ തന്നെ ഭാഗമായ പുത്തലത്ത് രാഘവൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 5 വർഷം. വിട വാങ്ങിയപ്പോൾ അടഞ്ഞത് കായിക പരിശീലന ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു അധ്യായമായിരുന്നു കോഴിക്കോട് ജില്ലയിലെ പൂളാടിക്കു നെന്ന ഒരു കൊച്ചു ഗ്രാമത്തെ രാജ്യത്തെ തന്നെ ശ്രദ്ധേയമായ ബോക്സിങ് ഗ്രാമമാക്കി മാറ്റിയത് പുത്തലത്ത് രാഘവന്റെ പരിശീലന മികവ് തന്നെയായിരുന്നു
ബോക്സിംഗ് റിംഗ് പോലുമില്ലാതെ മൂന്നു പതിറ്റാണ്ടോളം പരിശീലകനായ പുത്തലത്ത് രാഘവന്റെ ശിക്ഷണത്തിൽ നിരവധി സംസ്ഥാന ദേശീയ താരങ്ങൾ ഉണ്ടായിട്ടുണ്ട് ഇന്ത്യയിൽ തന്നെ പേര് എടുത്ത പല കോച്ചുമാരും ഇദ്ദേഹത്തിൻറെ ശിഷ്യന്മാരാണ്
1968 മുതൽ അദ്ദേഹം മരിക്കുവോളം പൂളാടിക്കുന്നിൽ പരിശീലകനായി പുത്തലത്ത് രാഘവൻ ഉണ്ടായിരുന്നു. ബോക്സിങ് ഗ്രാമമായ പൂളാടിക്കുന്നിലെ സാധാരണ വീടുകളിൽ നിന്ന് രാജ്യം അറിയപ്പെടുന്ന ബോക്സിങ് താരങ്ങളെ ഉണ്ടാക്കിയത് ചിട്ടയായ പരിശീലനവും കലർപ്പില്ലാത്ത പ്രോത്സാഹനവും നൽകി തന്നെയായിരുന്നു
കോഴിക്കോട് നഗരത്തിൽ നിന്ന് അത്തോളി റൂട്ടിൽ 10 കിലോമീറ്റർ അകലെയാണ് പൂളാടിക്കുന്ന് ഗ്രാമം ഈ ഗ്രാമത്തിന്റെ ദേശീയ ഗായിക ഇനം ഏതെന്ന് ചോദിച്ചാൽ ഉത്തരം ബോക്സിങ്. വോളിബോളും ഫുട്ബോളും പിന്നെ ക്രിക്കറ്റും അതും കഴിഞ്ഞ് കരാട്ടെ കുംഫു കടന്നു വന്നപ്പോഴും ഈ ഗ്രാമം ബോക്സിങ് റിങ്ങിൽ തന്നെ നിന്നു
ഇന്നോ ഇന്നലെയോ അല്ല 1968 മുതൽ തുടങ്ങിയതാണ് ബോക്സിങ്ങിനെ അനുബന്ധമായി റസലിംഗ് ഗുസ്തി യോഗ.സംസ്ഥാനത്ത് വനിതാ ബോക്സിങ് പിറന്നതും പൂളാടിക്കുന്നിൽ. എല്ലാന്റിറ്റേയും ഗുരു പുത്തലത്ത് രാഘവൻ
1975 ൽ പൂളാടിക്കുന്നിൽ ഫ്രണ്ട്സ് കൾച്ചറൽ സൊസൈറ്റി എന്ന പേരിൽ തുടങ്ങിയ ജിംനേഷ്യത്തിലൂടെ യാണ് കായിക പരിശീല രംഗത്തേക്കുള്ള കടന്നു വരവ് ബോക്സിങ്ങിനെ നാട്ടിൽ പുറത്തെത്തിച്ചു ജനകീയമാക്കിയതിൽ മികച്ച പങ്കുവെച്ച ഒരാളാണ്. പെൺകുട്ടികൾക്ക് വേണ്ടി കേരളത്തിൽ ആദ്യമായി ബോക്സിങ് പരിശീലനം ആരംഭിച്ചത് , അദ്ദേഹത്തിൻറെ തട്ടകത്തിൽ ആയിരുന്നു 1989 ആദ്യമായി ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയത് അദ്ദേഹത്തിൻറെ ശിഷ്യനായിരുന്നു
പരിശീലകനായി ജീവിച്ചു കുടുംബജീവിതം പോലും അദ്ദേഹം മറന്നു അനേകരെ സ്വന്തം മക്കളെപ്പോലെ വളർത്തി വലുതാക്കി മിക്കവരും സംസ്ഥാന ദേശീയചാമ്പ്യന്മാരായി. പരിശീലനങ്ങൾ എല്ലാം തികച്ചും സൗജന്യമായിട്ടായിരുന്നു എട്ട് സംസ്ഥാന മത്സരങ്ങൾക്ക് തന്നെ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്
ബോക്സിങ് ആത്മാവിൻറെ ഭാഗമായി കൊണ്ടുനടന്ന പുത്തലത്ത് രാഘവന്റെ ശില്പങ്ങളിൽ പോലും പോരാട്ടവീര്യവും പേശീ ദ്രഡതയും സൗന്ദര്യവും ഉണ്ട് .

മുടക്കല്ലൂർ സ്കൂളിൽ ചിത്രകലാ അധ്യാപകനായി ചേർന്നെങ്കിലും പിന്നീട് രാജിവച്ചു അവിവാഹിതനായിരുന്നു അദ്ദേഹം സമ്പാദ്യം മുഴുവൻ ഗ്രാമത്തിനു സമർപ്പിച്ചു
അമ്പതു വർഷക്കാലം ബോക്സിങ്ങിനും ഗുസ്തിക്കും യോഗക്കും ചെലവിട്ട രാഘവൻ രാജ്യത്തു തന്നെ ആദ്യമായി ഒരു ബോക്സിങ് ഗ്രാമം തന്നെ സൃഷ്ടിച്ച കായിക പ്രേമി കൂടിയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി പെൺകുട്ടികൾക്ക് ബോക്സിങ് പരിശീലനം നൽകിയ രാഘവൻ നിരവധി ദേശീയ താരങ്ങളെയാണ് കേരളത്തിന് സന്മാനിച്ചത്. സംസ്ഥാന ബോക്സിങ് ചാമ്പ്യനും ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡൻറുമായിരുന്ന ഇദ്ദേഹം തെൻറ ജീവിതം ബോക്സിങ്ങിനു വേണ്ടി മാറ്റി വെച്ചു. ബോക്സിങ് ഗ്രാമമായ പൂളാടിക്കുന്നിലെ സാധാരന്ന വീടുകളിൽ നിന്ന് രാജ്യമറിയപ്പെടുന്ന ബോക്സിങ് താരങ്ങളെ ഉണ്ടാക്കിയത് ചിട്ടയായ പരിശീലനവും കലവറയില്ലാത്ത പ്രോത്സാഹനവും നൽകിയായിരുന്നു. ദേശീയ ചാമ്പ്യന്മാരുൾപ്പെടെ 120 ഓളം ബോക്സിങ് താരങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ആദ്യകാല താരങ്ങളായ 35 പേരും ഇപ്പോൾ മത്സരരംഗത്തുള്ള 80 ലേറെ പേരും ഇതിൽ പെടും. 1999ൽ ആദ്യമായി ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണമെഡൽ നേടിയ. ജിജീഷ്, സീനിയർ വനിതാ വിഭാഗത്തിൽ ദേശീയതലത്തിൽ സ്വർണം കരസ്ഥമാക്കിയ പി.പി. സുദ്യ, സി. രമേഷ്കുമാർ, ആർമി ദേശീയ ചാമ്പ്യൻ രൻസിത്ത് എന്നിവർ ഈ ഗ്രാമത്തിനും കേരളത്തിനും തിളക്കം സമ്മാനിച്ചവരാണ്. ദേശീയതാരങ്ങൾ എന്ന നിലയിൽ മെഡലുകൾ വാരിക്കൂട്ടിയ പി. രാഗേഷ് ശങ്കർ .എം. സുമൻലാൽ ധരം, സഹോദരൻ കെ. മൃദുലാൽ ധരം, , ഇ. പ്രവിത, പി. രതീഷ് ,മുബാറക് അഹമ്മദ് എന്നിവർ രാഘവൻ സമ്മാനിച്ച ഇടിക്കൂട്ടിലെ താരങ്ങളാണ്. സംസ്ഥാന താരങ്ങളുടെ എണ്ണത്തിന് കണക്കില്ല…
1975 മുതലാണ് കേരളത്തിൻ്റെ ബോക് സിങ് ഗ്രാമമായി പൂളാടിക്കുന്ന് വളർന്നത്. 1975 മുതൽ ബോക്സിങ് പരിശീലകനായ രാഘവൻ കേരളത്തിനുവേണ്ടി ബോക്സിങ് റിംഗോ, മിനി സ് റ്റേഡിയമോ നിർമിക്കാൻ അധികൃതർ ശ്രമിക്കാത്തതിൽ എന്നും കലഹിച്ചിരുന്നു. ഫീസോ പാരിതോഷികമോ സർക്കാർ ആനുകൂല്യങ്ങളോ സ്വീകരിക്കാതെ സൗജന്യമായാണ് പരിശീലിപ്പിച്ചത്. ശിൽപിയും ചിത്രകാരനുമായ രാഘവൻ നിരവധി ശിൽപങ്ങളും നിർമിച്ചിട്ടുണ്ട്. ബോക്സിംഗ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും സ്പോർട് കൗൺസിൽ മുൻഅംഗവുമായിരുന്നു. പെരുന്തുരുത്തിയിലെ ഏ .സി ഷൺമുഖദാസ് സ്റ്റേഡിയും രാഘവൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായിരുന്നു.