ബുദ്ധൻ ചായ കുടിക്കുന്നു

സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ‘ടീ ബുദ്ധ’എന്ന ഈ ചിത്രത്തിന് പിന്നിൽ ഒരു മലയാളിയുടെ കൈകളാണ്.
കാസർഗോഡ് ഗുരുപുരം സ്വദേശി ശ്രീരാഗ് ആണ്
വ്യത്യസ്തത നിറഞ്ഞ ടീ ബുദ്ധയുടെ ചിത്രകാരൻ….


കൈയ്യിൽ ആവി പറക്കുന്ന ചായയും ചെരുപ്പിട്ട കാലിൻ മേൽ കാലെടുത്തു വച്ച് തട്ടു കടയുടെ മുന്നിലിരിക്കുന്ന ബുദ്ധനും, ഈ ചിത്രം കണ്ട വരാരും മറക്കാനിടയില്ല. കാരണമെന്തെന്നാൽ അങ് സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ‘ടീ ബുദ്ധ’ എന്ന ഈ ചിത്രത്തിന് പിന്നിൽ ഒരു മലയാളിയുടെ കൈകളാണ്. കാസർഗോഡ് ഗുരുപുരം സ്വദേശി ശ്രീരാഗ് ആണ് വ്യത്യസ്‌തത നിറഞ്ഞ ടീ ബുദ്ധയുടെ ചിത്രകാരൻ.


വരകളിൽ എങ്ങനെ വ്യത്യസ്‌തത കൊണ്ടുവരാം എന്ന ചിന്തയിൽനിന്നാണ് ശ്രീരാഗ് ബുദ്ധ സീരീസ് വരക്കാൻ ആരംഭിച്ചത്. സ്ത്രീ ബുദ്ധ, ടീ ബുദ്ധ തുടങ്ങി ബുദ്ധന്റെ വ്യത്യസ്ത‌ വേഷങ്ങളായിരുന്നു പ്രമേയം.
ടീ ബുദ്ധ വരച്ചു കഴിഞ്ഞതും പബ്ലിക്കിന് ഇടയിലേക്ക് ചിത്രമെത്തിയതോടെ സംഭവം കൂടുതൽ കളറായി എന്ന് പറയുന്നതാവും ഉചിതം. ടീ ബുദ്ധന്റെ സ്രഷ്ടാവിനെ തേടി പല കമ്പനികളുടെയും വിളി എത്താൻ തുടങ്ങി…
ചെറുപ്പം തൊട്ടേ വര ഇഷ്ടമായിരുന്ന ശ്രീരാഗ് ചിത്ര രചന അക്കാദമിക് ആയിട്ട് പഠിച്ചിരുന്നില്ല.. തന്റെ ഡിഗ്രി പഠനത്തിന് ശേഷം ശ്രീരാഗ് ഹോട്ടലുകളിലും വീടുകളി ലും വാൾ പെയിൻ്റിംഗ് ചെയ്യാനാരംഭിച്ചു.. ആ രംഗത്ത് മേഖലകളായ മൾട്ടിമീഡിയ പഠിക്കാനായി കൊച്ചിയിലെ ഇമേജ് ക്രീയേറ്റീവ് എഡ്യൂക്കേഷൻ ഗ്രാഫിക്സിൽ ചേ രുന്നത്. തുടർന്ന് 2 വർഷം ഡിജിറ്റൽ പെയിന്റിംഗിൽ പ്രാ വീണ്യം നേടി, പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോഴിക്കോട് ഹെഡ് ഓഫീസിൽ അധ്യാപകനായി ജോലിക്ക് കയറി..
അവിടുന്നങ്ങോട്ട് ഡിജിറ്റൽ ഇല്ലുസ്ട്രേഷനിൽ കൂടുതൽ ശ്രദ്ധ കൊടുത്ത ശ്രീരാഗ് അങ്ങനെയാണ് ടീ ബുദ്ധ എന്ന തൻ്റെ മാസ്റ്റർപീസ് ചിത്രത്തിലേക്ക് എത്തിയത്..